സ്വര്‍ണ വില റിക്കാര്‍ഡ് തിരുത്തി വീണ്ടും മുന്നോട്ട്

സ്വര്‍ണ വില റിക്കാര്‍ഡ് തിരുത്തി വീണ്ടും മുന്നോട്ട്

ഗായത്രി-
കൊച്ചി: സ്വര്‍ണ വില റിക്കാര്‍ഡ് തിരുത്തി വീണ്ടും മുന്നോട്ട്. ഇന്ന് മാത്രം പവന് 400 രൂപയാണ് കൂടിയത്. 27,200 രൂപയാണ് ഇന്നത്തെ പവന്‍ വില. ഗ്രാമിന് 3,400 രൂപയാണ് വില.
തിങ്കളാഴ്ച പവന് 400 രൂപയും ചൊവ്വാഴ്ച 280 രൂപയും വര്‍ധിച്ചിരുന്നു. ഇന്നത്തെ വര്‍ധനവ് കൂടി കണക്കാക്കുമ്പോള്‍ ഓഗസ്റ്റ് മാസത്തില്‍ മാത്രം പവന് 1,600 രൂപയാണ് വര്‍ധിച്ചത്. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് സ്വര്‍ണവില കൂടാന്‍ കാരണം.

 

Post Your Comments Here ( Click here for malayalam )
Press Esc to close