സ്വര്‍ണവില വര്‍ധിച്ചു

സ്വര്‍ണവില വര്‍ധിച്ചു

ഫിദ-
തിരു: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില വര്‍ധിച്ചതായി റിപ്പോര്‍ട്ടുകള്‍. മൂന്ന് ദിവസത്തിന് ശേഷമാണു സ്വര്‍ണവില ഉയരുന്നത്. ഇന്ന് ഒറ്റയടിക്ക് 200 രൂപയാണ് ഉയര്‍ന്നത്. ഇന്നലെ 80 രൂപയുടെ ഇടിവുണ്ടായിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 37,880 രൂപയാണ്.

ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്നലെ 10 രൂപ കുറഞ്ഞിരുന്നു. ഇന്ന് 25 രൂപ ഉയര്‍ന്നു. വെള്ളിയാഴ്ച 10 രൂപ ഉയര്‍ന്നിരുന്നു. കൂടാതെ, വ്യാഴാഴ്ച രണ്ട് തവണ സ്വര്‍ണവില ഉയര്‍ന്നിരുന്നു. രാവിലെ 35 രൂപയും ഉച്ചയ്ക്ക് 30 രൂപയും ഉയര്‍ന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 4735 രൂപയാണ്.

 

Post Your Comments Here ( Click here for malayalam )
Press Esc to close