സ്വര്‍ണ ഇറക്കുമതിയില്‍ ഇരട്ടി വര്‍ധന

സ്വര്‍ണ ഇറക്കുമതിയില്‍ ഇരട്ടി വര്‍ധന

വിഷ്ണു പ്രതാപ്
ന്യൂഡല്‍ഹി:
201718 സാമ്പത്തിക വര്‍ഷത്തില്‍ സ്വര്‍ണ ഇറക്കുമതി ആദ്യപാതിയില്‍ തന്നെ ഇരട്ടിയിലേറെയായി വര്‍ധിച്ചെന്ന് വാണിജ്യ മന്ത്രാലയം. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഏപ്രില്‍,സെപ്റ്റംബര്‍ കാലയളവില്‍ 688 കോടി ഡോളറിന് (44,494 കോടി രൂപ) സ്വര്‍ണം ഇറക്കുമതി ചെയ്തിടത്ത് നടപ്പുവര്‍ഷം ആദ്യപാതിയില്‍ 1,695 കോടി ഡോളര്‍ (1,09,617 കോടി രൂപ) ആയാണ് ഉയര്‍ന്നത്. രാജ്യത്തിന്റെ വ്യാപാരക്കമ്മിയില്‍ പ്രധാന പങ്കുവഹിക്കുന്ന സ്വര്‍ണ ഇറക്കുമതി ഈ മാസം ഉത്സവ സീസണ്‍ ആരംഭിച്ചതോടെ വീണ്ടും ഉയരുമെന്നാണ് പ്രതീക്ഷ.

Post Your Comments Here ( Click here for malayalam )
Press Esc to close