മഞ്ജുവിന്റെ കണ്ണട മാറ്റേണ്ട സമയമായി: മന്ത്രി ജി സുധാകരന്‍

മഞ്ജുവിന്റെ കണ്ണട മാറ്റേണ്ട സമയമായി: മന്ത്രി ജി സുധാകരന്‍

ഫിദ-
തിരു: വനിതാ മതിലില്‍നിന്നു പിന്‍മാറിയ നടി മഞ്ജു വാര്യര്‍ക്കെതിരേ മന്ത്രി ജി. സുധാകരന്‍ രംഗത്ത്. മഞ്ജുവിന്റെ സാമുഹിക വീക്ഷണത്തിന്റെ പ്രശ്‌നമാണ് വനിതാ മതിലിലെ അവരുടെ പ്രതികരണമെന്ന് സുധാകരന്‍ പറഞ്ഞു.
മഞ്ജു ഉപയോഗിക്കുന്ന സാമുഹിക കണ്ണാടി പഴയതാണെന്നും, അത് മാറ്റേണ്ട സമയമായിരിക്കുന്നുവെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം മന്ത്രി മണിയും, മേഴ്‌സിക്കുട്ടിയമ്മയും മഞ്ജുവിനെ വിമര്‍ശിച്ച് രംഗത്തുവന്നിരുന്നു.

 

Post Your Comments Here ( Click here for malayalam )
Press Esc to close