ഗായത്രി
തിരു: ഇന്ധന വിലയില്‍ ഇന്നും നേരിയ വര്‍ധന. പെട്രോളിന് 12 പൈസ വര്‍ധിച്ച് 77.90 രൂപയും ഡീസലിന് 14 പൈസ വര്‍ധിച്ച് 70.34 രൂപയുമായി.
അതേസമയം പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് ഡ്യൂട്ടി കുറക്കില്ലെന്നാണ് കേന്ദ്രനിലപാട്. കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാനും ധനസെക്രട്ടറി ഹസ്മുഖ് അധിയയും ഇക്കാര്യം വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ ഒരുലിറ്റര്‍ പെട്രോളിന് 19.48 രൂപയും ഡീസലിന് 15.33 രൂപയുമാണ് കേന്ദ്രം ഈടാക്കുന്നത്.