ഇന്ധന വില വാഹന വിപണിയെയും ബാധിച്ചു

ഇന്ധന വില വാഹന വിപണിയെയും ബാധിച്ചു

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: പെട്രോള്‍, ഡീസല്‍ വിലകള്‍ക്ക് തീപിടിച്ചതോടെ രാജ്യത്ത് വാഹന വില്‍പ്പന മാന്ദ്യത്തിലേക്ക് വീണു. ഇന്‍ഷ്വറന്‍സ് പ്രീമിയത്തിലെ വര്‍ധനയും ഡോളറിനെതിരെ രൂപയുടെ മൂല്യത്തകര്‍ച്ച മൂലം ഇറക്കുമതിച്ചെലവ് ഏറിയതിനാല്‍ മോഡലുകള്‍ക്ക് വില കൂട്ടിയ വാഹന നിര്‍മ്മാതാക്കളുടെ നടപടിയും വിപണിയെ ബാധിച്ചിട്ടുണ്ട്.
ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിര്‍മ്മാണ കമ്പനിയായ മാരുതി സുസുക്കി സെപ്തംബറില്‍ കുറിച്ച നേട്ടം 0.7 ശതമാനം മാത്രം. മാരുതിയുടെ പ്രധാന എതിരാളിയായ ഹ്യൂണ്ടായിയുടെ വില്പന 4.5 ശതമാനം കുറഞ്ഞു. 16 ശതമാനം നഷ്ടമാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര കുറിച്ചിട്ടത്.
അതേസമയം, വാണിജ്യ വാഹന വിഭാഗം കഴിഞ്ഞമാസം നേട്ടം കുറിച്ചു. അശോക് ലെയ്‌ലാന്‍ഡ്,ടാറ്റമോട്ടോഴ്‌സ്എന്നിവ 26 ശതമാനവും മഹീന്ദ്ര 19 ശതമാനവും വില്പന നേട്ടമുണ്ടാക്കി. ഇന്ധനവില കുതിപ്പുമൂലം വരും മാസങ്ങളില്‍ ഈ വിഭാഗവും നഷ്ടം കുറിച്ചേക്കുമെന്ന് വാഹന നിര്‍മ്മാതാക്കള്‍ പറയുന്നു.

 

Post Your Comments Here ( Click here for malayalam )
Press Esc to close