ഇന്ധനവില വര്‍ധിച്ചു

ഇന്ധനവില വര്‍ധിച്ചു

ഗായത്രി-
കൊച്ചി: സംസ്ഥാനത്ത് ഇന്ധനവിലയില്‍ ഇന്നും വര്‍ധന. പെട്രോള്‍ ലിറ്ററിന് 28 പൈസയും ഡീസല്‍ ലിറ്ററിന് 30 പൈസയുമാണ് കൂടിയത്. തുടര്‍ച്ചയായ ആറാം ദിവസമാണ് ഇന്ധനവില വര്‍ധിക്കുന്നത്.
കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 72 രൂപ 36 പൈസയാണ് ഇന്നത്തെ വില. ഡീസലിന് 68 രൂപ 02 പൈസയായി.
അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡന്റെ വില ഉയരുന്നതിനെ തുടര്‍ന്നാണ് ഇന്ത്യയിലും വില വര്‍ധിക്കുന്നത്. വരും ദിവസങ്ങളിലും വില വര്‍ധിക്കാനാണ് സാധ്യത.

Post Your Comments Here ( Click here for malayalam )
Press Esc to close