ഗായത്രി-
കൊച്ചി: രാജ്യത്ത് ഇന്ധന വില വീണ്ടും ഉയരങ്ങളിലേക്ക്. ഒരു ദിവസത്തിനുശേഷം പെട്രോള്‍,ഡീസല്‍ വില ഇന്ന് വീണ്ടും കൂടി. പെട്രോളിന് പത്ത് പൈസയും ഡീസലിന് 28 പൈസയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ കൊച്ചിയില്‍ പെട്രോളിന് 84.42 രൂപയും ഡീസലിന് 78.84 രൂപയുമായി.തിരുവനന്തപുരത്ത് പെട്രോള്‍ വില 85.80 രൂപയാണ്. ഡീസലിന് 79.96 രൂപയും. കോഴിക്കോട് പെട്രോള്‍ വില 84.67 രൂപയായി ഉയര്‍ന്നു. ഡീസലിന് 78.97 രൂപയാണ് വില.