സൗജന്യ ബ്രോഡ്ബാന്‍ഡുമായി ബിഎസ്എന്‍എല്‍

സൗജന്യ ബ്രോഡ്ബാന്‍ഡുമായി ബിഎസ്എന്‍എല്‍

ഫിദ-
തിരു: ബിഎസ്എന്‍എല്‍ ലാന്‍ഡ് ലൈന്‍ ഉപയോക്തക്കള്‍ക്കും ബ്രോഡ്ബാന്‍ഡ് ഉപയോക്തക്കള്‍ക്കുമായി സൗജന്യ ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ നല്‍കുന്ന വമ്പന്‍ പദ്ധതി. ലാന്‍ഡ്‌ലൈനില്‍ നിന്നോ, രജിസ്റ്റര്‍ ചെയ്ത മുബൈല്‍ നമ്പരില്‍നിന്നോ 18003451504 എന്ന ടോള്‍ഫ്രീ നമ്പറില്‍ വിളിച്ചാല്‍ പദ്ധതി ലഭ്യമാക്കാനാകും. ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ ആരംഭിക്കുന്നതിന് വേണ്ട നടപടിക്രമങ്ങല്‍ കൂടുതല്‍ ലഘുകരിച്ചുകൊണ്ട് വളരെ വേഗത്തില്‍ കണക്ഷന്‍ നല്‍കാനുള്ള സംവിധാനമാണ് ബിഎസ്എന്‍എല്‍ ഒരുക്കിയിട്ടുള്ളത്. വൈഫൈ മോഡംവും കണക്ഷന്‍ നല്‍കുന്നതും പൂര്‍ണമായും സൗജന്യമാണ്. 10 എംബി പര്‍ സെക്കന്റില്‍ പ്രതിദിനം 5 ജിബി അതിവേഗ ഇന്റര്‍നെറ്റാണ് ബിഎസ്എന്‍എല്‍ ഉപയോക്താക്കള്‍ക്ക് സൌജന്യമായി നല്‍കുന്നത്. ഇതുകൂടാതെ നിലവിലുള്ള ബ്രോഡ്ബാന്‍ഡ് ഉപയോക്താക്കള്‍ക്കായും ബി എസ് എന്‍ എല്‍ ഒഫറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. വാര്‍ഷിക പദ്ധതികളില്‍ 25 ശതമാനം ക്യാഷ്ബാക് നല്‍കുന്ന ഓഫര്‍ ബിഎസ്എന്‍എല്‍ ഒരു മാസത്തേക്ക്കൂടി നീട്ടിയിട്ടുണ്ട്.

Post Your Comments Here ( Click here for malayalam )
Press Esc to close
All rights reserved © BizNewsIndia.Com | Powered by : Swap IT Solutions Pvt. Ltd.