പ്രളയ പുനര്‍നിര്‍മാണം: കേരളത്തിന് 1750 കോടിയുടെ ലോകബാങ്ക് സഹായം

പ്രളയ പുനര്‍നിര്‍മാണം: കേരളത്തിന് 1750 കോടിയുടെ ലോകബാങ്ക് സഹായം

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: പ്രളയാനന്തര പുനര്‍നിര്‍മാണത്തിനായി കേരളത്തിന് ലോകബാങ്കിന്റെ 25 കോടി ഡോളറിന്റെ സാമ്പത്തിക സഹായം. ഇന്ത്യന്‍ രൂപയിലേക്ക് മാറ്റുമ്പോള്‍ ഏകദേശം 1750 കോടിയോളം കേരളത്തിന് സാമ്പത്തിക സഹായമായി ലഭിക്കും. വായ്പാ കരാറില്‍ കേന്ദ്രസര്‍ക്കാരും, സംസ്ഥാന സര്‍ക്കാരും ലോകബാങ്ക് പ്രതിനിധികളും ഡല്‍ഹിയില്‍ ഒപ്പു വച്ചു.
2018ല്‍ ഉണ്ടായ പ്രളയത്തില്‍ സംസ്ഥാനത്തിന് നേരിടേണ്ടി വന്ന നഷ്ടങ്ങള്‍ നികത്തുന്നതിന് വേണ്ടിയുള്ള സാമ്പത്തിക സഹായമായാണ് ലോകബാങ്ക് വായ്പ നല്‍കുന്നത്. സംസ്ഥാനത്ത് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ലോകബാങ്ക് വായ്പ അനുവദിച്ചത്. ജലവിതരണം, ജലസേചനം, അഴുക്കുചാല്‍ പദ്ധതികള്‍, കൃഷി തുടങ്ങിയ മേഖലകളിലായാണ് സാമ്പത്തിക സഹായം ലഭിക്കുക. ധനമന്ത്രാലയത്തിലെ സാമ്പത്തികകാര്യ വിഭാഗം അഡീഷണല്‍ സെക്രട്ടറി സമീര്‍ കുമാര്‍ ഖരെയാണ് ലോകബാങ്ക് പ്രതിനിധികളുമായുള്ള കരാറില്‍ ഒപ്പുവെച്ചിരിക്കുന്നത്.
സംസ്ഥാന സര്‍ക്കാരിന് വേണ്ടി അഡീഷണല്‍ ചീഫ് സെക്രട്ടറി മനോജ് ജോഷിയാണ് കരാറില്‍ ഒപ്പുവെച്ചത്. നദീതട വികസനം, ജലസേചന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തല്‍, സുസ്ഥിര കാര്‍ഷിക വികസനം, കാര്‍ഷിക പദ്ധതികളുടെ സഹായം, റോഡ് നിര്‍മാണം തുടങ്ങിയ മേഖലകളാണ് സാമ്പത്തിക സഹായത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

 

Post Your Comments Here ( Click here for malayalam )
Press Esc to close