ബിഗ്ഗ് സേവിങ്ങ് ഡേയ്‌സുമായി ഫ്‌ളിപ് കാര്‍ട്ട്

ബിഗ്ഗ് സേവിങ്ങ് ഡേയ്‌സുമായി ഫ്‌ളിപ് കാര്‍ട്ട്

രാംനാഥ് ചാവ്‌ല-
മുംബൈ: സെപ്റ്റംബര്‍ മാസത്തില്‍ ഉപഭോക്താക്കള്‍ക്കായി ബിഗ്ഗ് സേവിങ്ങ് ഡേയ്‌സുമായി ഫ്‌ളിപ് കാര്‍ട്ട്. സെപ്റ്റംബര്‍ 18 മുതല്‍ ഫ്‌ളിപ് കാര്‍ട്ട് ബിഗ് സേവിംഗ് ഡെയ്‌സ് വില്‍പ്പന ആരംഭിക്കും. വിവിധ വിഭാഗങ്ങളിലായി നിരവധി ഡിസ്‌കൗണ്ടുകളാണ് ബിഗ് സേവിംഗ് ഡെയ്‌സ് വില്‍പ്പനയില്‍ ഫ്‌ളിപ് കാര്‍ട്ട് വാഗ്ദാനം ചെയ്യുന്നത്. സെപ്റ്റംബര്‍ 20 വരെയാണ് ഫ്‌ളിപ് കാര്‍ട്ട് ബിഗ് സേവിംഗ് ഡെയ്‌സ് വില്‍പ്പന. സ്മാര്‍ട്ട്‌ഫോണുകള്‍, ടിവികള്‍, ആക്‌സസറികള്‍, ടാബ്‌ലെറ്റുകള്‍ എന്നിവയുള്‍പ്പെടെയുള്ള ഇലക്ട്രോണിക്‌സിന് ഉപകരണങ്ങളും വിലക്കിഴിവില്‍ ഫ്‌ളിപ് കാര്‍ട്ടില്‍ ലഭിക്കും. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായുള്ള പങ്കാളിത്തത്തോടെയാണ് ഫ്‌ളിപ് കാര്‍ട്ട് ബിഗ് സേവിംഗ് ഡെയ്‌സ് സെയില്‍. എസ്ബിഐയുടെ ക്രെഡിറ്റ് കാര്‍ഡിലും ഇഎംഐ ഇടപാടുകളിലും 10 ശതമാനം തല്‍ക്ഷണ ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ടും ഫ്‌ളിപ് കാര്‍ട്ട് വാഗ്ദാനെ ചെയ്യുന്നു. കൂടാതെ, ബിഗ് സേവിംഗ് ഡേ വില്‍പ്പനയില്‍ ഉപഭോക്താക്കള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്ന ഏത് ഉപകരണവും വെറും 1 രൂപ ആദ്യം നല്‍കി പ്രീ ബുക്ക് ചെയ്യാനുള്ള അവസരലും ഒരുക്കിയിട്ടുണ്ട്. സെപ്റ്റംബര്‍ 1 നും സെപ്റ്റംബര്‍ 16 നും ഇടയിലാണ് പ്രീ ബുക്ക് ചെയ്യാനാവുക. സ്മാര്‍ട്ട്‌ഫോണുകളിലും ടാബ്‌ലെറ്റുകളിലും ഡിസ്‌കൗണ്ട് ഓഫറുകള്‍ ഉണ്ടായിരിക്കുമെന്ന് കമ്പനി സ്ഥിരീകരിക്കുന്നു. ടിവികളും വീട്ടുപകരണങ്ങളും വാങ്ങുന്ന ഉപയോക്താക്കള്‍ക്ക് ഫ്‌ളിപ് കാര്‍ട്ട് പൂര്‍ണ്ണമായ ഉപകരണ പരിരക്ഷയും നല്‍കുകയും, കൂടാതെ നോ കോസ്റ്റ് ഇഎംഐയും എക്‌സ്‌ചേഞ്ച് ഓഫറുകളും വാഗ്ദാനം ചെയ്യുന്നുണ്ട്. ബിഗ് സേവിംഗ് ഡേയ്‌സില്‍ മൂന്ന് കോടിയിലധികം ഇലക്‌ട്രോണിക്‌സും ആക്‌സസറികള്‍ വില്‍പ്പനയ്‌ക്കെത്തുമെന്നും ഫ്‌ളിപ് കാര്‍ട്ട് വെളിപ്പെടുത്തിയിട്ടുണ്ട്. വയര്‍ലസ് മൗസ്, കീബോര്‍ഡുകള്‍, പവര്‍ ബാങ്കുകള്‍, കേബിളുകള്‍, ഹെഡ്‌ഫോണുകള്‍ എന്നിവയുള്‍പ്പെടെ ആക്‌സസറികളില്‍ ഓഫര്‍ ലഭിക്കും. കൂടാതെ, വില്‍പ്പന സമയത്ത് ചില പുതിയ ലോഞ്ചുകളും ഡിസ്‌കൗണ്ട് ഓഫറുകളും ഉണ്ടാകാം.

Post Your Comments Here ( Click here for malayalam )
Press Esc to close