റിപബ്ലിക് ദിനത്തില്‍ സ്‌പെഷല്‍ സെയിലുമായി ഫ്‌ളിപ്കാര്‍ട്ടും ആമസോണും

റിപബ്ലിക് ദിനത്തില്‍ സ്‌പെഷല്‍ സെയിലുമായി ഫ്‌ളിപ്കാര്‍ട്ടും ആമസോണും

ഫിദ-
മുംബൈ: റിപബ്ലിക് ദിനത്തോടനുബന്ധിച്ച് സ്‌പെഷല്‍ സെയിലുമായി ഓണ്‍ലൈന്‍ വിപണന രംഗത്തെ പ്രമുഖര്‍. ഫ്‌ളിപ്കാര്‍ട്ട്, ആമസോണ്‍ എന്നിവര്‍ വില്‍പ്പന ദിനങ്ങള്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. ശനി, ഞായര്‍ ദിവസങ്ങളിലായാണ് ആമസോണിലും ഫല്‍പ്കാര്‍ട്ടിലും വില്‍പ്പന ആരംഭിക്കുന്നത്. ഈ വര്‍ഷം ഇരു കമ്പനികളും നടത്തുന്ന പ്രധാന വില്‍പ്പനയാണിത്.
മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്, ടാബ്‌ലെറ്റ്, മറ്റ് ഇലക്ട്രോണിക് വസ്തുക്കള്‍ എന്നിവക്കു വന്‍ വിലക്കുറവുണ്ടാകുമെന്നാണ് ഇരു കമ്പനികളും നല്‍കുന്ന വാഗ്ദാനം. കൂടാതെ, തെരഞ്ഞെടുക്കപ്പെട്ട ബാങ്കുകളുടെ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് പ്രത്യേക ആനുകൂല്യങ്ങളും ലഭിക്കും. ഫല്‍പ്കാര്‍ട്ടില്‍ ജനുവരി 22നും ആമസോണില്‍ ജനുവരി 23നും ഡിസ്‌കൗണ്ട് വില്‍പ്പന അവസാനിക്കും.
ഓണര്‍, ഹുവായ്, റെഡ്മി, സാംസംഗ്, ആപ്പിള്‍, നോക്കിയ ഫോണുകള്‍ക്ക് വില്‍പ്പന ആരംഭിക്കുന്നതിനു മുമ്പുതന്നെ ഡിസ്‌കൗണ്ടുകള്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. 7000 രൂപ വരെ വിലക്കുറവ് ലഭിക്കുമെന്നാണ് കമ്പനികള്‍ അറിയിച്ചിരിക്കുന്നത്. ഇതിനു പുറമെ ഇഎംഐയും എക്‌സ്‌ചേഞ്ച് ഓഫറുകളും ലഭിക്കും.

 

Post Your Comments Here ( Click here for malayalam )
Press Esc to close