ഫ്‌ളിപ്കാര്‍ട്ട് സ്ഥാപകനെതിരെ മീ ടൂ ആരോപണം

ഫ്‌ളിപ്കാര്‍ട്ട് സ്ഥാപകനെതിരെ മീ ടൂ ആരോപണം

രാംനാഥ് ചാവ്‌ല-
ബംഗളുരു: പ്രമുഖ ഓണ്‍ലൈന്‍ ഷോപ്പിംഗ് കമ്പനിയായ ഫ്‌ളിപ്കാര്‍ട്ടിന്റെ സ്ഥാപകനും സി.ഇ.ഒയുമായ ബിന്നി ബെന്‍സാലിന്റെ രാജിയുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ബിന്നിക്കെതിരെ ഉയര്‍ന്നത് ലൈംഗിക ആരോപണമായിരുന്നുവെന്ന് ഫളിപ്കാര്‍ട് അധികൃതരെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ ബിന്നിയും ആരോപണമുന്നയിച്ച സ്ത്രീയും തമ്മില്‍ പരസ്പര സമ്മതത്തോടുകൂടിയുള്ള ബന്ധമായിരുന്നുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാണിക്കുന്നത്.
ഈ വര്‍ഷം ജൂലൈ അവസാനമായിരുന്നു ബിന്നിക്കെതിരായ ആരോപണം ഉയര്‍ന്നത്.
അതേസമയം ബിന്നിക്കെതിരായ ആരോപണം അന്വേഷിക്കുന്ന സംഘത്തിന് സ്ത്രീയുടെ വാദങ്ങള്‍ സത്യമാണെന്ന് കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. സംഭവത്തോട് ബിന്നി എന്താണ് പ്രതികരിച്ചത് എന്നതിനെ കുറിച്ചുള്ള വ്യക്തത കുറവാണ് അന്വേഷണത്തെ പ്രധാനമായും ബാധിക്കുന്നതെന്ന് വാള്‍മാര്‍ട്ട് പ്രസ്താവനയിലൂടെ അറിയിച്ചു.
ആരോപണത്തെ കുറിച്ച് വ്യക്തമായി പ്രതികരിച്ചില്ലെങ്കിലും കമ്പനിയുടെ ബോര്‍ഡംഗമായി തുടരുമെന്ന് ബിന്നി അറിയിച്ചു.
ആരോപണങ്ങളില്‍ അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ ബിന്നി ബെന്‍സാല്‍ രാജി വെക്കുകയായിരുന്നു. ഗുരുതരമായ പെരുമാറ്റ ദൂഷ്യം എന്നാണ് ബെന്‍സാലിനെതിരായ ആരോപണത്തെ തുടക്കത്തില്‍ വിശേഷിപ്പിച്ചിരിന്നത്. കമ്പനിയുടെ സി.ഇ.ഒ ആയി കല്യാണ്‍ കൃഷ്ണമൂര്‍ത്തിയാണ് നിലവില്‍ തുടരുന്നത്.

Post Your Comments Here ( Click here for malayalam )
Press Esc to close