ആകാശത്തോളം വളര്‍ന്നിരിക്കയാണ് യു ട്യൂബ്

ആകാശത്തോളം വളര്‍ന്നിരിക്കയാണ് യു ട്യൂബ്

രാംനാഥ് ചാവ്‌ല-
മുംബൈ: ആകാശത്തോളം വളര്‍ന്നിരിക്കയാണ് യു ട്യൂബ്. എതിരാളികളില്ലാത്ത വീഡിയോ പ്ലാറ്റ്‌ഫോമായി മാറിയതിന് പിന്നില്‍ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റിയുടെയും സാങ്കേതികവിദ്യയുടെയും വളര്‍ച്ച വളരെ വലുതാണ്.

ഗൂഗിള്‍ യൂട്യൂബ് സ്വന്തമാക്കിയതിന് ശേഷം നടന്നതെല്ലാം അതിശയിപ്പിക്കുന്ന കാര്യങ്ങളാണ്. കഴിഞ്ഞ ദിവസം (ജൂണ്‍ 13ന്) യൂട്യൂബ് പിന്നിട്ട വഴികളിലേക്ക് ഒരു തിരിഞ്ഞുനോട്ടം നടത്തിയിരുന്നു.

യൂട്യൂബില്‍ ആദ്യ വീഡിയോ അപ്ലോഡ് ചെയ്തതിന്റെ 17-ാം വാര്‍ഷികമായിരുന്നു കഴിഞ്ഞ ദിവസം കടന്നുപോയത്.
ആദ്യമായി അപ്ലോഡ് ചെയ്യപ്പെട്ട വീഡിയോ ഷെയര്‍ ചെയ്താണ് തങ്ങളുടെ വലിയ വിജയങ്ങളുടെ തുടക്കത്തെ യൂട്യൂബ് ഓര്‍ത്തെടുത്തത്.

യൂട്യൂബില്‍ 2005ല്‍ അപ്‌ലോഡ് ചെയ്ത ആദ്യത്തെ വീഡിയോ ഇന്‍സ്റ്റാഗ്രാം വഴിയാണ് ഇപ്പോള്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. വെറും 18 സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോ ആയിരുന്നു ഇത്.

Post Your Comments Here ( Click here for malayalam )
Press Esc to close