ബഹ്‌റൈനില്‍ മൊബൈല്‍ കണക്ഷനുകള്‍ക്ക് വിരലടയാളം നിര്‍ബന്ധം

ബഹ്‌റൈനില്‍ മൊബൈല്‍ കണക്ഷനുകള്‍ക്ക് വിരലടയാളം നിര്‍ബന്ധം

അളക ഖാനം
മനാമ: ബഹ്‌റൈനില്‍ മൊബൈല്‍ ഫോണ്‍ കണക്ഷനുകള്‍ക്ക് വിരലടയാളം നിര്‍ബന്ധമാക്കി. വ്യാജ കണക്ഷനുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ നിര്‍ദേശപ്രകാരം വിവിധ കമ്പനികള്‍ ഇതു സംബന്ധിച്ച് അറിയിപ്പ് നല്‍കിയിട്ടുണ്ട്. പാസ്‌പോര്‍ട്ട്, സിപിആര്‍ എന്നിവയുടെ പകര്‍പ്പ് മാത്രം സ്വീകരിച്ചായിരുന്നു ഇതുവരെ മൊബൈല്‍ കണക്ഷന്‍ നല്‍കിയിരുന്നത്. ഫോട്ടോ മാറ്റിയും കളഞ്ഞുകിട്ടുന്ന സിപിആര്‍ ഉപയോഗിച്ചുമൊക്കെ വ്യാജ കണക്ഷനെടുക്കുന്നത് വര്‍ധിച്ചിരുന്നു.
ദുരുപയോഗം വര്‍ധിച്ചതോടെ നിരപരാധികളുടെ പേരില്‍ മൊബൈല്‍ കമ്പനികളുടേതായി ഒട്ടേറെ കേസുകളുമുണ്ടായി. മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികളില്‍ ചിലരും ഇങ്ങനെ കുടുങ്ങിയിട്ടുണ്ട്. ഉപയോക്താക്കളില്‍നിന്ന് പരാതികള്‍ പതിവായതോടെയാണ് ടെലികോം റെഗുലേറ്ററി അതോറിറ്റി വിരലടയാളം നിര്‍ബന്ധമാക്കാന്‍ നിര്‍ദേശം നല്‍കിയത്. നിലവിലെ ഉപയോക്താക്കള്‍ 18 മാസത്തിനകം വിരലടയാളം സമര്‍പ്പിക്കണമെന്ന് ടെലികോം കമ്പനിയായ വിവ വെബ്‌സൈറ്റിലൂടെ അറിയിച്ചിട്ടുണ്ട്. ഒരാളുടെ പേരില്‍ പത്തില്‍ കൂടുതല്‍ കണക്ഷന്‍ നല്‍കാന്‍ പാടില്ലെന്നും കമ്പനി നിഷ്‌കര്‍ഷിച്ചിട്ടുണ്ട്.

 

Post Your Comments Here ( Click here for malayalam )
Press Esc to close