സാമ്പത്തിക പ്രതിസന്ധി; റവന്യു കമ്മി കുത്തനെ കൂടുന്നു

സാമ്പത്തിക പ്രതിസന്ധി; റവന്യു കമ്മി കുത്തനെ കൂടുന്നു

ഗായത്രി-
കൊച്ചി: സാമ്പത്തിക പ്രതിസന്ധികാരണം സംസ്ഥാനസര്‍ക്കാരിന്റെ റവന്യൂ വരവും ചെലവും തമ്മിലുള്ള അന്തരം കുത്തനെ കൂടുന്നു. സി.എ.ജി.യുടെ സെപ്റ്റംബര്‍ മാസത്തെ താത്കാലിക കണക്കനുസരിച്ച് റവന്യൂക്കമ്മി ഈ സാമ്പത്തികവര്‍ഷം ഇതുവരെ 13,659.57 കോടി രൂപയായി. പ്രതീക്ഷിച്ചതിനെക്കാള്‍ 4295.55 കോടിരൂപ അധികം.
താത്കാലിക കണക്കായതിനാല്‍ മാറ്റംവരാം. എന്നാലും സാമ്പത്തികസ്ഥിതിയെക്കുറിച്ചുള്ള സൂചനയാണിത്. കഴിഞ്ഞവര്‍ഷം ഇതേസമയത്ത് ബജറ്റില്‍ പ്രതീക്ഷിച്ചതിന്റെ 99.21 ശതമാനമേ എത്തിയിരുന്നുള്ളൂ. എന്നാല്‍, ഇത്തവണ ഇത് 145.87 ശതമാനമായി.
ഈ സാമ്പത്തികവര്‍ഷം പ്രതീക്ഷിച്ച 1.45 ലക്ഷം കോടി രൂപയുടെ വരവില്‍ ആറുമാസം പിന്നിട്ടപ്പോള്‍ കിട്ടിയത് 59,686 കോടി രൂപയാണ്. കഴിഞ്ഞവര്‍ഷം, ഇതേസമയം ലക്ഷ്യമിട്ടതിന്റെ 45.22 ശതമാനം നേടാനായെങ്കില്‍ ഇത്തവണ അത് 41.42 ശതമാനമായി കുറഞ്ഞു.
ശമ്പളം, പെന്‍ഷന്‍, മറ്റു പതിവുചെലവുകള്‍ എന്നിവയൊഴികെ സര്‍ക്കാര്‍ വകുപ്പുകളുടെയും തദ്ദേശസ്ഥാപനങ്ങളുടെയും പദ്ധതിച്ചെലവുകള്‍ക്കാണ് പ്രധാനമായും നിയന്ത്രണം. തദ്ദേശസ്ഥാപനങ്ങളിലെ കരാറുകാരെയാണ് ഇത് കൂടുതല്‍ ബാധിക്കുക. പൊതുമരാമത്തുകരാറുകാര്‍ക്ക് ബാങ്കുകളുമായി ചേര്‍ന്നാണ് പണം നല്‍കുന്നത്.
പ്രതീക്ഷിച്ച വരുമാനം കിട്ടാതെ ട്രഷറി ഓവര്‍ഡ്രാഫ്റ്റിലായതാണ് പൊടുന്നനെ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടിവന്നത്. റിസര്‍വ് ബാങ്കില്‍നിന്ന് നിത്യനിദാന ചെലവിനെടുക്കുന്ന വായ്പ 1500 കോടി രൂപയില്‍ കൂടുമ്പോഴാണ് ട്രഷറി ഓവര്‍ഡ്രാഫ്റ്റില്‍ ആകുന്നത്. രണ്ടാഴ്ചയ്ക്കകം ഇത് തിരിച്ചടച്ചില്ലെങ്കില്‍ ട്രഷറി ഇടപാടുകള്‍ മുടങ്ങും. ഇക്കാരണത്താലാണ് ചെലവുകള്‍ നിയന്ത്രിച്ചത്. ഇപ്പോള്‍ പലമാസങ്ങളിലും ട്രഷറി ഓവര്‍ഡ്രാഫ്റ്റില്‍ ആകുന്നുണ്ട്.
പ്രതീക്ഷിച്ച വരുമാനം കിട്ടാതെ ട്രഷറി ഓവര്‍ഡ്രാഫ്റ്റിലായതാണ് പൊടുന്നനെ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടിവന്നത്. റിസര്‍വ് ബാങ്കില്‍നിന്ന് നിത്യനിദാന ചെലവിനെടുക്കുന്ന വായ്പ 1500 കോടി രൂപയില്‍ കൂടുമ്പോഴാണ് ട്രഷറി ഓവര്‍ഡ്രാഫ്റ്റില്‍ ആകുന്നത്. രണ്ടാഴ്ചക്കകം ഇത് തിരിച്ചടച്ചില്ലെങ്കില്‍ ട്രഷറി ഇടപാടുകള്‍ മുടങ്ങും. ഇക്കാരണത്താലാണ് ചെലവുകള്‍ നിയന്ത്രിച്ചത്. ഇപ്പോള്‍ പലമാസങ്ങളിലും ട്രഷറി ഓവര്‍ഡ്രാഫ്റ്റില്‍ ആകുന്നുണ്ട്.

Post Your Comments Here ( Click here for malayalam )
Press Esc to close