റഷ്യന്‍ ലോകകപ്പിനുള്ള പന്ത് അഡിഡാസ് പുറത്തിറക്കി

റഷ്യന്‍ ലോകകപ്പിനുള്ള പന്ത് അഡിഡാസ് പുറത്തിറക്കി

അളക ഖാനം
മോസ്‌കോ: 2018ല്‍ റഷ്യ ആഥിത്യമരുളുന്ന ലോകകപ്പ് ഫുട്ബാള്‍ ടൂര്‍ണമെന്റിനുള്ള പന്ത് അഡിഡാസ് പുറത്തിറക്കി. ടെല്‍സ്റ്റാര്‍ 18 എന്നാണ് പന്തിന് കമ്പനി ഇട്ടിരിക്കുന്ന പേര്. 1970 ലോകകപ്പില്‍ അഡിഡാസ് അവതരിപ്പിച്ച പന്തിന്റെ പേരായിരുന്നു ടെല്‍സ്റ്റാര്‍. ആ ഓര്‍മ്മ നിലനിര്‍ത്താനാണ് ഇത്തവണത്തെ പന്തിനും അതേ പേര് സ്വീകരിച്ചിരിക്കുന്നത്. മോസ്‌കോയില്‍നടന്ന ചടങ്ങില്‍ ലയണല്‍ മെസിയാണ് ബാള്‍ ഔദ്യോഗികമായി അവതരിപ്പിച്ചത്.
കറുപ്പും വെളുപ്പും നിറങ്ങളുളള ബോള്‍ പഴയ ഓര്‍മ്മകള്‍ ഉണര്‍ത്തുമെന്ന് അഡിഡാസ് അധികൃതര്‍ പറഞ്ഞു. മോസ്‌കോയില്‍നടന്ന ചടങ്ങില്‍ ലയണല്‍ മെസിയാണ് ബാള്‍ ഔദ്യോഗികമായി അവതരിപ്പിച്ചത്. കക്ക, സിദാന്‍, അലോണ്‍സോ എന്നിവരും ചടങ്ങിനുണ്ടായിരുന്നു.

 

Post Your Comments Here ( Click here for malayalam )
Press Esc to close