ഓഫര്‍ നല്‍കി ഡീലര്‍ പുലിവാല്‍ പിടിച്ചു

ഓഫര്‍ നല്‍കി ഡീലര്‍ പുലിവാല്‍ പിടിച്ചു

ഫിദ
ചെന്നൈ: ഉത്സവകാല ഓഫര്‍ നല്‍കി ഡീലര്‍ പുലിവാല്‍ പിടിച്ചു. തമിഴ്‌നാട്ടിലെ ശിവഗംഗ ജില്ലയിലെ ഹീറോ മോട്ടോകോര്‍പ്പ് ഡീലര്‍ ഗായത്രി മോട്ടോഴ്‌സാണ് ഓഫര്‍ നല്‍കി കെണിയിലായത്. ഒക്ടോബര്‍ 11 മുതല്‍ 14 വരെ ഹീറോ ബൈക്ക് വാങ്ങുന്ന എല്ലാവര്‍ക്കും ആടിനെ ഫ്രീയായി നല്‍കുമെന്നായിരുന്നു ഓഫര്‍. ഇതോടെ ഡീലര്‍ഷിപ്പിലേക്ക് ഫോണ്‍വിളിയുടെ പ്രവാഹമായിരുന്നു. ആദ്യം ദിനം മാത്രം നൂറോളം ബുക്കിംഗ് നടന്നു. വീണ്ടും ബുക്കിങ്ങ് കൂടിയതോടെ ഇത്രയും ആടുകളെ സംഘടിപ്പിക്കാന്‍ സാധിക്കില്ലെന്നും പണി പാളിയെന്നും ഡീലര്‍ക്ക് മനസ്സിലായി.
അപകടം മണത്ത ഡീലര്‍ ഓഫര്‍ പിന്‍വലിച്ചു. ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ ഇത്രയധികം ആടുകളെ സംഘടിപ്പിച്ച് ഉപഭോക്താക്കള്‍ക്ക് നല്‍കാന്‍ സാധിക്കാത്തതിനാലാണ് ഓഫര്‍ പിന്‍വലിക്കാന്‍ ഡീലര്‍ നിര്‍ബന്ധിതമായത്. ഇനി ബുക്ക് ചെയ്യുന്നവര്‍ക്ക് എത്രയും പെട്ടെന്ന് മറ്റൊരു ഓഫര്‍ നല്‍കാനുള്ള ശ്രമത്തിലാണ് ഡീലര്‍.

Post Your Comments Here ( Click here for malayalam )
Press Esc to close