ഉല്‍സവ സീസണില്‍ ആകര്‍ഷകമായ പദ്ധതികളുമായി ബാങ്കുകള്‍

ഉല്‍സവ സീസണില്‍ ആകര്‍ഷകമായ പദ്ധതികളുമായി ബാങ്കുകള്‍

രാംനാഥ് ചാവ്‌ല
മുംബൈ: ഉല്‍സവ സീസണ്‍ ലക്ഷ്യമിട്ട് ആകര്‍ഷകമായ പദ്ധതികളുമായി ബാങ്കുകള്‍. ദസറയും ദീപാവലി അടുത്തതോടെ വായ്പ തേടുന്നവരെ ലക്ഷ്യമിട്ടാണ് പ്രമുഖ ബാങ്കുകള്‍ രംഗത്തെത്തിയത്. പ്രോസസിംഗ് ഫീസിലടക്കം നിരവധി ഇളവുകളാണു ബാങ്കുകള്‍ മുന്നോട്ട് വെക്കുന്നത്. 12 മാസത്തെ തവണ വ്യവസ്ഥകളും ചില പ്രദേശിക ബാങ്കുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്തിടെ രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്.ബി.ഐ കാര്‍ വായ്പ, വ്യക്തിഗത സ്വര്‍ണ വായ്പ, വ്യക്തിഗത വായ്പകള്‍ എന്നിവയുടെപോസസിംഗ് ഫീസില്‍ 100 ശതമാനം ഇളവ് പ്രഖ്യാപിച്ചിരുന്നു. ഭവന വായ്പയുടെ പ്രൊസസിംഗ് ഫീസില്‍ പ്രഖ്യാപിച്ച ഇളവുകള്‍ക്ക് പുറമേയാണിത്. ഡിസംബര്‍ 31 വരെയാണു കാര്‍ വായ്പകളുടെ പ്രോസസിംഗ് ഫീസ് ഒഴിവാക്കിയിരിക്കുന്നത്. ഒക്‌ടോബര്‍ 31 വരെ സ്വകാര്യ സ്വര്‍ണവായ്പ്ക്ക് 50 ശതമാനമാകും പ്രോസസിംഗ് ഫീസ്. ഈ മാസം 30 വരെ ഉപയോക്താക്കള്‍ളുടെ എക്‌സ്പ്രസ് ക്രെഡിറ്റ് കാര്‍ഡിനും 50 ശതമാനം പ്രോസസിങ് ഫീസ് ഇളവ് ലഭിക്കും. ആക്‌സിസ് ബാങ്ക് അടുത്തിടെ ‘ശുഭ് ആരംഭ് ‘ എന്ന പേരില്‍ പുതിയ ഭവനവായ്പാ പദ്ധതി ആരംഭിച്ചിരുന്നു. പദ്ധതിയുടെ കീഴില്‍ 30 ലക്ഷം രൂപ വരെ വായ്പയെടുക്കുന്നവര്‍ക്ക് 12 ഇ.എം.ഐകളുടെ ആനുകൂല്യമാണ് ലഭിക്കുക. മറ്റു ചില ബാങ്കുകളും അവരുടേതായ ഓഫറുകളുമായി രംഗത്തുണ്ട്. ഉത്സവ സീസണ്‍ അടുത്തതോടെ ആവശ്യക്കാരെ സ്വാധീനിക്കാനായി ഇനിയും ഓഫറുകള്‍ ബാങ്കുകള്‍ മുന്നോട്ട് വെക്കുമെന്നാണു സാമ്പത്തിക വിദഗ്ദ്ധരുടെ കണക്കുകൂട്ടല്‍. നോട്ട് നിരോധനത്തിനുശേഷം കുമിഞ്ഞു കൂടിയ നിക്ഷേപം ഇപ്പോഴും ബാങ്കുകളില്‍ തുടരുന്ന സാഹചര്യമാണുള്ളത്. വര്‍ധിച്ചുവരുന്ന കിട്ടാക്കടം മാത്രമാണ് ബാങ്കുകളുടെ തലവേദന. എന്നാല്‍ പണം വിപണിയില്‍ എത്തേണ്ടതും അത്യാവശ്യമാണ്. അതിനാല്‍ത്തന്നെ വായ്പകള്‍ നല്‍കാതിരിക്കുക സാധ്യമല്ല. ഉത്സവ കാലയളവില്‍ വ്യക്തിഗത വായ്പകള്‍ വര്‍ധിക്കുന്നതായാണു മുന്‍കാല കണക്കുകള്‍ വ്യക്തമാക്കുന്നത്.

Post Your Comments Here ( Click here for malayalam )
Press Esc to close