വരുന്നു ഫെരാരി പിസ്ത

വരുന്നു ഫെരാരി പിസ്ത

സ്‌പോര്‍ട്‌സ് കാറുകളിലെ ഇറ്റാലിയന്‍ കരുത്തും സൗന്ദര്യവുമാണ് ഫെരാരി. രൂപഭംഗിയിലും പ്രകടനത്തിലും ഒരുപോലെ മികവു പുലര്‍ത്തുന്നതാണ് ഫെരാരിയെ ഏവര്‍ക്കും പ്രിയങ്കരമാക്കുന്നത്. ഫെരാരിയുടെ വി8 എന്‍ജിന്‍ ശ്രേണിയിലെ ഏറ്റവും ശക്തം എന്ന വിശേഷണവുമായി എത്തുന്ന പുത്തന്‍ മോഡലാണ് 488 പിസ്ത. റേസിംഗ് ലഹരിയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ഫെരാരി ഈ എന്‍ജിനും 488 പിസ്തയും രൂപപ്പെടുത്തിയിരിക്കുന്നത്.
3.9 ലിറ്റര്‍, ട്വിന്‍ ടര്‍ബോ വി8 എന്‍ജിനാണ് പിസ്തയെ നയിക്കുന്നത്. 1987ല്‍ പുറത്തിറങ്ങിയ എഫ്40 കാറിലെ 478 ബി.എച്ച്.പി കരുത്തുള്ള എന്‍ജിനായിരുന്നു വി8 വിഭാഗത്തില്‍ ഫെരാരിയുടെ ആദ്യത്തെ ഏറ്റവും ശക്തമായ എന്‍ജിന്‍. 2007ല്‍ വിപണിയിലെത്തിയ എഫ്430 സ്‌കഡേരിയയിലെ 500 ബി.എച്ച്.പി കരുത്തുള്ള എന്‍ജിന്‍ പിന്നീട് ഈസ്ഥാനം തട്ടിയെടുത്തു. പിസ്തയിലെ എന്‍ജിന്റെ ശക്തി 711 ബി.എച്ച്.പിയാണ്. പരമാവധി ടോര്‍ക്ക് 770 ന്യൂട്ടണ്‍ മീറ്റര്‍.
പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്രര്‍ വേഗം കൈവരിക്കാന്‍ പിസ്തയ്ക്ക് 2.8 സെക്കന്‍ഡ് മതി. ഏഴ് സെക്കന്‍ഡിനകം വേഗം 200 കിലോമീറ്റര്‍ കടക്കും.
ട്രാക്കില്‍ മാത്രമല്ല, ഏത് നിരത്തിലും അതിവേഗത്തിലും കാറിന്റെ സമ്പൂര്‍ണ നിയന്ത്രണം െ്രെഡവര്‍ക്ക് ലഭിക്കാനും റൈഡിംഗ് സുഖകരമാക്കാനുമായി പിസ്തയുടെ ഭാരം ഫെരാരി കുറച്ചിട്ടുണ്ട്. എന്‍ജിനില്‍ മാത്രം 18 കിലോ കുറച്ചു. ഇതിന്, അനുകൂലമായ കാര്‍ബണ്‍ ഫൈബര്‍ ബോണറ്റും ബമ്പറും കാറിന് നല്‍കി. റേസിംഗ് കാറുകളില്‍ കാണുന്ന എക്‌സ്‌ഹോസ്റ്റ് പൈപ്പുകള്‍ പിസ്തയിലും ഇടംപിടിച്ചിട്ടുണ്ട്. ടയറുകള്‍, ബ്രേക്കിംഗ് സംവിധാനം, കാറിന്റെ പുറം രൂപകല്പന, സീറ്റുകള്‍ ഉള്‍പ്പെടെ കാറിന്റെ അകത്തളം എന്നിങ്ങനെ ചെറുകഘടകങ്ങള്‍ പോലും ഇത്തരത്തില്‍ റേസിംഗ് കാറുകളെ അനുസ്മരിപ്പിക്കുന്ന വിധം ഒരുക്കിയിരിക്കുന്നു. 4.91 കോടി രൂപയാണ് പ്രതീക്ഷിക്കുന്ന വില.

Post Your Comments Here ( Click here for malayalam )
Press Esc to close