ഫെഡെക്‌സിനെ ഇനി മലയാളി നയിക്കും

ഫെഡെക്‌സിനെ ഇനി മലയാളി നയിക്കും

ഗായത്രി-
തിരു: അന്താരാഷ്ട്ര കൊറിയര്‍ കമ്പനിയായ ഫെഡെക്‌സിനെ ഇനി മലയാളിയായ രാജ് സുബ്രഹ്മണ്യം നയിക്കും. മുന്‍ സംസ്ഥാന പോലീസ് മേധാവി സി. സുബ്രഹ്മണ്യത്തിന്റെ മകനാണ് രാജ് സുബ്രഹ്മണ്യം. ഫെഡെക്‌സിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും പ്രസിഡന്റുമായി ജനുവരി ഒന്നിന് രാജ് ചുമതലയേല്‍ക്കും. തിരുവനന്തപുരം ലയോള സ്‌കൂള്‍ പൂര്‍വ വിദ്യാര്‍ത്ഥിയാണ് രാജ്.
27 വര്‍ഷമായി ഫെഡെക്‌സില്‍ പ്രവര്‍ത്തിക്കുന്ന രാജ്, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്, ചീഫ് മാര്‍ക്കറ്റിംഗ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ഓഫീസര്‍ പദവികള്‍ വഹിച്ചിരുന്നു.
അമേരിക്കയിലാണ് രാജ് ഔദ്യോഗിക ജീവിതം തുടങ്ങിയത്. പിന്നീട് ഹോങ്കോംഗിലേക്ക് നീങ്ങുകയും ഏഷ്യപസഫിക് റീജിയണിലെ മാര്‍ക്കറ്റിംഗ് ആന്‍ഡ് കസ്റ്റമര്‍ റിലേഷന്‍സിന്റെ ചുമതല ഏറ്റെടുക്കുകയും ചെയ്തു. കാനഡയിലെ ഫെഡെക്‌സിന്റെ പ്രസിഡന്റ് പദവിയും വഹിച്ചു. 2013ല്‍ ഫെഡെക്‌സ് സര്‍വീസ് മാര്‍ക്കറ്റിംഗ് വിഭാഗത്തിന്റെ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്, 2017ല്‍ ഫെഡെക്‌സ് കോര്‍പ്പറേഷന്റെ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ആന്‍ഡ് ചീഫ് മാര്‍ക്കറ്റിംഗ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ഓഫീസര്‍ പദവികളും വഹിച്ചിരുന്നു. ഫെഡെക്‌സില്‍ 4,25,000 ജീവനക്കാരുണ്ടെന്നാണ് കണക്ക്.

Post Your Comments Here ( Click here for malayalam )
Press Esc to close