യുഎഇയില്‍ സ്ഥാപനങ്ങളുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കുന്നു

യുഎഇയില്‍ സ്ഥാപനങ്ങളുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കുന്നു

അബുദാബി: യുഎഇ ഫെഡറല്‍ ടാക്‌സ് അതോറിറ്റി അടുത്ത മാസം മുതല്‍ സ്ഥാപനങ്ങളുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കും. വാറ്റ് നടപ്പാക്കുന്നതിന്റെ മുന്നോടിയായാണ് ഈ നടപടി. മൂന്നരലക്ഷം സ്ഥാപനങ്ങളാണ് വാറ്റ് സംവിധാനത്തിന് കീഴില്‍ വരിക. ഈ വര്‍ഷം അവസാനപാദം രാജ്യത്ത് എക്‌സൈസ് നികുതിയും നിലവില്‍ വരുമെന്നാണ് സൂചന. അബുദാബി ചേംബര്‍ ഓഫ് കോമേഴ്‌സ് സംഘടിപ്പിച്ച ശില്‍പശാലയിലാണ് ഫെഡറല്‍ ടാക്‌സ് അതോറിറ്റി നികുതി നടപ്പാക്കുന്ന കാര്യം മാധ്യമങ്ങളെ അറിയിച്ചത്. അടുത്ത മാസം മൂല്യ വര്‍ധിത നികുതി സംബന്ധിച്ച നിയമം നിലവില്‍ വരും. ഈ വര്‍ഷം അവസാനം നിയമത്തിന്റെ നടപടിക്രമങ്ങള്‍ ആരംഭിക്കുമെന്ന് അതോറിറ്റി ഡയറക്ടര്‍ ജനറല്‍ ഖാലിദ് അലി അല്‍ബുസ്താനി പറഞ്ഞു. അടുത്ത വര്‍ഷം ജനുവരി ഒന്ന് മുതലാണ് 5 ശതമാനം വാറ്റ് ഈടാക്കി തുടങ്ങുക. 3,75,000 ദിര്‍ഹം വാര്‍ഷിക വരുമാനമുള്ള മുഴുവന്‍ കമ്പനികളും നിര്‍ബന്ധമായും വാറ്റ് സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്യണം. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ സെപ്തംബറില്‍ ആരംഭിക്കുമെന്ന് ഫെഡറല്‍ ടാക്‌സ് അതോറിറ്റി വ്യക്തമാക്കി. യുഎഇയിലെ മൂന്നര ലക്ഷം കമ്പനികള്‍ വാറ്റ് സംവിധാനത്തിന് കീഴില്‍ വരുമെന്നാണ് കണക്കാക്കുന്നത്. പുകയില, പുകയില ഉല്‍പന്നങ്ങള്‍, ഊര്‍ജ്ജദായക പാനീയങ്ങള്‍ എന്നിവക്ക് 100 ശതമാനം എക്‌സൈസ് നികുതിയും പഞ്ചസാര ചേര്‍ത്ത മറ്റ് പാനീയങ്ങള്‍ക്ക് 50 ശതമാനം എക്‌സൈസ് നികുതിയുമാണ് ഈടാക്കുക.

 

Post Your Comments Here ( Click here for malayalam )
Press Esc to close