പ്രളയം: പ്രത്യേക വായ്പാ പദ്ധതിയുമായി ഫെഡറല്‍ ബാങ്ക്

പ്രളയം: പ്രത്യേക വായ്പാ പദ്ധതിയുമായി ഫെഡറല്‍ ബാങ്ക്

ഗായത്രി-
കൊച്ചി: പ്രളയ ദുരിതബാധിതരായ ഉപഭോക്താക്കള്‍ക്ക് പ്രത്യേക വായ്പാ പദ്ധതി ഫെഡറല്‍ ബാങ്ക് പ്രഖ്യാപിച്ചു. വീട് പുതുക്കി പണിയുന്നതിനും അറ്റകുറ്റപ്പണിക്കും സങ്കീര്‍ണതകളില്ലാതെ പത്തു ലക്ഷം രൂപ വരെ വായ്പ ലഭിക്കും.
കുറഞ്ഞത് ഒരു വര്‍ഷമായി ഭവന വായ്പ തിരിച്ചടക്കുന്ന ഉപഭോക്താക്കള്‍ക്ക് പുതിയ വായ്പാ പദ്ധതി പ്രകാരം അപേക്ഷ നല്‍കാം. 8.50 ശതമാനം പലിശ നിരക്കിലാകും വായ്പ ലഭിക്കുക. വരുമാനം സംബന്ധിച്ച പുതിയ രേഖകള്‍ സമര്‍പ്പിക്കേണ്ട. അത്യാവശ്യക്കാര്‍ക്ക് ആറു മാസം വരെ മോറട്ടോറിയം ലഭിക്കും. പ്രത്യേക വായ്പകള്‍ക്കുള്ള അപേക്ഷകള്‍ മുന്‍ഗണന നല്‍കിയും അതിവേഗ സംവിധാനത്തിലൂടെയും അനുവദിക്കുമെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു.

 

Post Your Comments Here ( Click here for malayalam )
Press Esc to close