ടിക് ടോക്, ഫേസ്ബുക്കിനെ പിന്നിലാക്കിയതായി റിപ്പോര്‍ട്ട്

ടിക് ടോക്, ഫേസ്ബുക്കിനെ പിന്നിലാക്കിയതായി റിപ്പോര്‍ട്ട്

രാംനാഥ് ചാവ്‌ല-
ബംഗളൂരു: കുഞ്ഞുവീഡിയോകളിലൂടെ പ്രശസ്തമായ ടിക് ടോക്, ഫേസ്ബുക്കിനെ പിന്നിലാക്കിയതായി റിപ്പോര്‍ട്ട്. ഇക്കൊല്ലം ആദ്യപകുതിയില്‍ ലോകവ്യാപകമായി ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്ത ആപ്പ് ടിക് ടോക്കിന്റേതാണെന്നാണ് സ്റ്റാറ്റിസ്റ്റയുടെ റിപ്പോര്‍ട്ട്. മൊത്തം ഡൗണ്‍ലോഡിന്റെ കണക്കെടുത്താല്‍ ഇതില്‍ പകുതിയോളം ഇന്ത്യയില്‍ നിന്നാണ്.
2019 ജനുവരി മുതല്‍ മാര്‍ച്ച് വരെ ലോകവ്യാപകമായി ടിക് ടോക് ഡൗണ്‍ലോഡ് ചെയ്തത് 1.88 കോടി പേര്‍. ഇതില്‍ 47% ഡൗണ്‍ലോഡും ഇന്ത്യയിലാണ്. ഇതേ കാലയളവില്‍ 1.76 കോടി പേരാണ് ഫേസ്ബുക്ക് ആപ്പ് ഡൗണ്‍ലോഡ് ചെയ്തത്. ഇതില്‍ 21% ഇന്ത്യയില്‍ നിന്നാണ്.
കഴിഞ്ഞ വര്‍ഷം അവസാനപാദത്തിലെ കണക്കെടുത്താല്‍ ഫേസ്ബുക്കാണ് ഏറ്റവും കൂടുതല്‍ പേര്‍ ഡൗണ്‍ലോഡ് ചെയ്ത ആപ്പ്. അതില്‍ നിന്നു ടിക്ക് ടോക്കിലേക്കുള്ള മാറ്റം യുവാക്കളുടെ ഇടയിലും പുതുതായി ഈ മേഖലയിലേക്കെത്തുന്നവരുടെ ഇടയിലും ടിക്ടോക് ജനപ്രിയമാകുന്നു എന്നതിന്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്. ഇന്ത്യയില്‍ ആകെ ഫേസ്ബുക്ക് ഉപയോക്താക്കള്‍ 30 കോടി. ടിക് ടോക് ഉപയോഗിക്കുന്നവര്‍ 20 കോടി.

Post Your Comments Here ( Click here for malayalam )
Press Esc to close