മരിച്ചുകഴിഞ്ഞാല്‍ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ക്കെന്തു സംഭവിക്കും?

മരിച്ചുകഴിഞ്ഞാല്‍ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ക്കെന്തു സംഭവിക്കും?

 

മരിച്ചുകഴിഞ്ഞാല്‍ നമ്മുടെ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ക്കെല്ലാം എന്തു സംഭവിക്കും എന്ന് നിങ്ങള്‍ ആലോചിച്ചിട്ടുണ്ടോ എന്നാല്‍ ഫേസ്ബുക്ക് ഓട്ടോമാറ്റിക് ആയി ഡിലീറ്റ് ചെയ്യാം. അത് എങ്ങനെ എന്നു നോക്കാം.

ലെഗസി കോണ്ടാക്ട് (Legacy Contact) എന്നൊരു പ്രത്യേക പദ്ധതി ഉണ്ട്. അതായത് നിങ്ങളുടെ ഫേസ്ബുക്കില്‍ മറ്റൊരു അവകാശിയെ നിശ്ചയിക്കാന്‍ കഴിയും. ‘When You Die’ എന്നത് സെറ്റിംഗ്‌സില്‍ ആക്‌സസ് ചെയ്യുക.
ഐഫോണാണ് ഉപയോഗിക്കുന്നതെങ്കില്‍ ‘Hamburger icon’ ടാപ്പ് ചെയ്ത് താഴേക്ക് സ്‌ക്രോള്‍ ചെയ്യുക. അതിനു ശേഷം Stteings>Account Stteings> Tap on General> Tap on manage Account (On the bttoom). ഈ പോയിന്റില്‍ നിങ്ങള്‍ക്ക് ‘When you Die’ stteings കാണാം. ഇതില്‍ നിങ്ങള്‍ക്ക് ലെഗസി കോണ്ടാക്ട് അല്ലെങ്കില്‍ ‘ഡിലീറ്റ് വെന്‍ യു പാസ്’ എന്ന് രണ്ട് ഓപ്ഷന്‍ കാണാം.
ആന്‍ഡ്രോയിഡ് ഫോണ്‍ ഉപയോഗിക്കുന്നവരാണെങ്കില്‍ ഫേസ്ബുക്ക് ആപ്പില്‍ പോയി ‘hamburger icon’ ടാപ്പ് ചെയ്യുക. താഴേക്ക് സ്‌ക്രോള്‍ ചെയ്താല്‍ ‘Help and stteings’ കാണാം. അതില്‍ അക്കൗണ്ട് സെറ്റിംഗ്‌സ് എന്നതില്‍ ടാപ്പ് ചെയ്യുക. ഈ ഓപ്ഷന്‍ നിങ്ങള്‍ കണ്ടില്ല എങ്കില്‍ Stteings> Account stteings> General> Manage Account. അവിടെ നിങ്ങള്‍ക്ക് ഈ ഓപ്ഷന്‍ കാണാം.
ലെഗസി കോണ്ടാക്ട് (ഓപ്ഷന്‍ 1) ലെഗസി കോണ്ടാക്ട് ഓപ്ഷന്‍ തിരഞ്ഞെടുക്കാന്‍ ഐഫോണിലും ആന്‍ഡ്രോയിഡ് ഫോണിലും ഒരു പോലെ തന്നെയാണ്. അതിനായി മാനേജ് അക്കൗണ്ട് സ്‌ക്രീന്‍ > Tap Legacy Contact> Choose Legacy Contact ഇനി അക്കൗണ്ടില്‍ ചേര്‍ക്കാനുളള സുഹൃത്തിനെ തെരഞ്ഞെടുക്കുക, അതു കഴിഞ്ഞാല്‍ ‘Done’ എന്നത് ടാപ്പ് ചെയ്യുക.
കാലശേഷം അക്കൗണ്ട് ഡിലീറ്റ് ചെയ്യാം (ഓപ്ഷന്‍ 2) നിങ്ങള്‍ക്ക് ഒരു ലെഗസി കോണ്ടാക്ട് വേണ്ട എങ്കില്‍ ഫേസ്ബുക്ക് അക്കൗണ്ടില്‍ തന്നെ ‘Delete Contact’ എന്ന് സെറ്റ് ചെയ്യാം. അതിനു ശേഷം വീണ്ടും ലെഗസി കോണ്ടാക്ടില്‍ ടാപ്പ് ചെയ്ത് അതിന്റെ താഴെ ‘Choose a contact’ എന്നതില്‍ ‘ Account Deletion’ എന്നത് ടാപ്പ് ചെയ്യുക. ഇതില്‍ നിങ്ങള്‍ക്ക് പല ഓപ്ഷനുകളും കാണാം. Account alive after you die . No Dont Delete . Permanently delete your facebook accout ഇതില്‍ ഒന്ന് തിരഞ്ഞെടുത്ത് ‘Yes’ എന്നു കൊടുക്കാം.
ഇനി ട്വിറ്ററില്‍ എങ്ങനെചെയ്യാമെന്നത് നോക്കാം. മരിച്ചയാളുടെ ട്വിറ്റര്‍ ഹാന്‍ഡില്‍ നീക്കം ചെയ്യാന്‍ അയാളുടെ അടുത്ത ബന്ധു ട്വിറ്ററില്‍ അതിനായി അപേക്ഷ നല്‍കണം. കൂടതെ ബന്ധുവിന്റെയും വിലാസം തെളിയിക്കുന്ന രേഖ, ആള്‍ മരിച്ചു എന്ന് സാക്ഷ്യപ്പെടുത്തുന്ന മരണസര്‍ട്ടിഫിക്കറ്റ് എന്നിവ അപേക്ഷയോടൊപ്പം വെക്കണം.
ലിങ്കിടിനില്‍ എന്തു ചെയ്യണം ഇതിനായി അടുത്ത ബന്ധു തന്നെയാണ് അപേക്ഷ നല്‍കേണ്ടത്. പരേതന്‍ അവസാനമായി ജോലി ചെയ്തിരുന്ന കമ്പനിയില്‍ നിന്നുളള വിവരങ്ങള്‍, മരിച്ചയാളുടെ ഈമെയില്‍ അഡ്രസ്സ്, ചരമവാര്‍ത്ത വന്ന പത്രം, മരണ സര്‍ട്ടിഫിക്കറ്റ് എന്നിവ ഉണ്ടെങ്കില്‍ മാത്രമേ ലിങ്കിടിന്‍ അ മരണം അംഗീകരിക്കു.

 

Post Your Comments Here ( Click here for malayalam )
Press Esc to close
All rights reserved © BizNewsIndia.Com | site maintained by : HEDONE SERVICES