ഫാറ്റി ലിവര്‍ ശ്രദ്ധിക്കണം

ഫാറ്റി ലിവര്‍ ശ്രദ്ധിക്കണം

ഗായത്രി
ഫാറ്റി ലിവര്‍ ഇന്ന് യുവാക്കളില്‍ വ്യാപകമാവുന്നു. മദ്യപാനം മൂലം മാത്രമല്ല, ജീവിതശൈലിയിലെ മാറ്റങ്ങള്‍ കൊണ്ടും വ്യായാമക്കുറവുകൊണ്ടും ഫാറ്റി ലിവര്‍ ഉണ്ടാകാം. കരളില്‍ അമിതമായി കൊഴുപ്പ് അടിഞ്ഞു കൂടുന്ന അവസ്ഥയാണ് ഫാറ്റി ലിവര്‍.
ഫാറ്റി ലിവര്‍ ഉണ്ടാകുന്നതിന്റെ പ്രധാന കാരണം ജീവിതശൈലിയിലുള്ള മാറ്റങ്ങള്‍ തന്നെയാണ്. ജീവിതശൈലിയുമായി ബന്ധപ്പെട്ട കാരണങ്ങള്‍ ഒരു പരിധി വരെ ഫാറ്റി ലിവറിന് കാരണമാകുന്നുണ്ട്. തെറ്റായ ഭക്ഷണരീതികളും വ്യായാമക്കുറവും ഫാറ്റി ലിവര്‍ വര്‍ധിക്കാന്‍ ഇടയാക്കിയിട്ടുണ്ട്.
ഭൂരിഭാഗം ആളുകള്‍ക്കും ഫാറ്റി ലിവര്‍ ലക്ഷണങ്ങളിലൂടെ പ്രകടമാകണമെന്നില്ല. പലപ്പോഴും മറ്റ് കാരണങ്ങള്‍ കൊണ്ട് വൈദ്യപരിശോധനകള്‍ക്ക് വിധേയമാകുമ്പോഴാണ് ഫാറ്റി ലിവര്‍ കണ്ടെത്തുന്നത്. ഫാറ്റി ലിവറുള്ള ആളുകള്‍ക്ക് ലക്ഷണങ്ങളൊന്നും തന്നെ ഉണ്ടായെന്നു വരില്ല.
ഫാറ്റിലിവര്‍ ഉണ്ടെന്ന് കണ്ടെത്തിയാല്‍ ആദ്യം അറിയേണ്ടത് ഏതുതരം ഫാറ്റിലിവറാണെന്നതാണ്. അതായത് മദ്യപാനം മൂലമുണ്ടായ ഫാറ്റി ലിവറാണോ നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവറാണോയെന്ന് കണ്ടെത്തണം. ആല്‍ക്കഹോളിക് ഫാറ്റിലിവറാണെങ്കില്‍ മദ്യപാനം ഒഴിവാക്കാന്‍ നിര്‍ദേശിക്കാറുണ്ട്.
അയണിന്റെ അളവ് ക്രമാതീതമായി കൂടുന്നതും കരളിനെ ബാധിക്കാനിടയുണ്ട്. ഇത്തരത്തില്‍ കരളിനെ ബാധിക്കുന്ന അസുഖങ്ങള്‍ ഇല്ലെന്ന് പരിശോധനകളിലൂടെ ഉറപ്പു വരുത്തുകയാണ് പ്രധാനം.
അതോടൊപ്പം അള്‍ട്രാ സൗണ്ട് സ്‌കാന്‍, സി.റ്റി സ്‌കാന്‍, എം ആര്‍ ഐ സ്‌കാന്‍ എന്നിവയുടെ സഹായത്തോടെയും ഫാറ്റി ലിവര്‍ കണ്ടെത്താം.

 

Post Your Comments Here ( Click here for malayalam )
Press Esc to close