സ്ത്രീകളിലെ മാല പ്രണയം

സ്ത്രീകളിലെ മാല പ്രണയം

മാലകളോട് സ്ത്രികള്‍ക്കെന്നും പ്രിയമാണ്. ഡെയ്‌ലി വെയര്‍ മാലകളാണ് ഇപ്പോഴത്തെ ട്രെന്റ്. മുത്തുകളില്‍ കോര്‍ത്ത ഈ മാലകള്‍ സാരിക്കും ചുരിദാറിനുമൊപ്പം അണിയാം. മെറ്റല്‍കൊണ്ടു നിര്‍മിച്ച മാലകളും ലഭ്യമാണ്. കാഴ്ചയില്‍ ഭാരമുള്ളതാണെന്ന് തോന്നുമെങ്കിലും ലൈറ്റ് വെയ്റ്റ് ആണ് ഇവ. 150 മുതല്‍ 600 രൂപ വരെയാണ് ഇവയുടെ വില. ടീനേജേഴ്‌സിനു പ്രിയം ലോംഗ് ചെയിനുകളാണ്. അവയുടെ അറ്റത്ത് വലിയ പെന്റന്റുകളും ഉണ്ടാകും. ഇത്തരം ചെയിനുകള്‍ ലെതര്‍ മെറ്റീരിയലിലും മെറ്റലിലും ലഭ്യമാണ്. പെന്റന്റുകളില്‍ പുതുമകള്‍ ഏറെയാണ്. ചോക്കറുകളാണ് മറ്റൊരു സവിശേഷത. ലേയ്‌സുകൊണ്ട് മനോഹരമാക്കിയിരിക്കുന്ന ചോക്കറുകള്‍ കഴുത്തിനോട് ചേര്‍ന്നു കിടക്കുന്നതു കണ്ടാല്‍ സൂപ്പര്‍ ലുക്കാണ്. റബര്‍, ഷെല്‍ അങ്ങനെ പെണ്‍മനം കവരാനായി ചോക്കറുകള്‍ പല തരത്തിലുണ്ട്.

Post Your Comments Here ( Click here for malayalam )
Press Esc to close