എഎസ്സ് ദിനേശ്-
കൊച്ചി: സിനിമയിലെ വ്യാജ കാസ്റ്റിങ്ങ് കോളുകള്‍ക്കെതിരെ ഫെഫ്കയുടെ നിര്‍മ്മാണത്തില്‍, മോഹന്‍ലാലിന്റെ ശബ്ദ സാന്നിധ്യത്തില്‍, അന്ന ബെന്നിനെ കേന്ദ്ര കഥാപാത്രമാക്കി ജോമോന് ടി ജോണ്‍ ഛായാഗ്രഹണവും സംവിധാനവും ചെയ്യുന്ന ഷോര്‍ട്ട് ഫിലിം ഫെഫ്കയുടെ യൂ ട്യൂബ് ചാനലിലൂടെ റിലീസ് ചെയ്തു.
വ്യാജ ഓഡിഷനില്‍ പങ്കെടുക്കുന്ന അന്ന ബെന്‍ തനിക്കെതിരായ ശാരീരിക അതിക്രമത്തിനെതിരെ പ്രതികരിക്കുന്നതായാണ് ചിത്രീകരിച്ചിരിക്കുന്നത്. ബി. ഉണ്ണികൃഷ്ണന് ഡിസൈന്‍ ചെയ്ത പ്രൊജക്ടിന്റെ ആശയം, എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്. സംഗീതം രാഹുല്‍ രാജ്.