ഫഹദിന് നസ്രിയയുടെ ബിഗ് സര്‍പ്രൈസ് പിറന്നാള്‍ ഗിഫ്റ്റ്

ഫഹദിന് നസ്രിയയുടെ ബിഗ് സര്‍പ്രൈസ് പിറന്നാള്‍ ഗിഫ്റ്റ്

ഗായത്രി-
പിറന്നാള്‍ ദിനത്തില്‍ ഫഹദിന് ഒരു ബിഗ് സര്‍െ്രെപസ് ഒരുക്കി നടി നസ്രിയ. ഒരു സ്‌പെഷല്‍ കേക്കാണ് ഫഹദിന്റെ ജന്മദിനത്തില്‍ നസ്രിയ ഒരുക്കിയത്. പിറന്നാള്‍ ആഘോഷത്തിന്റെ വീഡിയോയും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റാണ്. സിനിമാ രംഗത്തു നിന്നുള്ളവരും ആരാധകരും ഫഹദിന് ജന്മദിനാശംസ നേര്‍ന്ന് രംഗത്തെത്തിയിരുന്നു.
വിവാഹശേഷം സിനിമയില്‍ നിന്ന് വിട്ട് നിന്ന നസ്രിയ അഞ്ജലി മേനോന്റെ ‘കൂടെ’യിലൂടെ തിരിച്ചെത്തിയിരുന്നു. മികച്ച പ്രേക്ഷക നിരൂപണവുമായി ചിത്രം തിയറ്റുകളില്‍ മുന്നേറുകയാണ്.
അമല്‍ നീരദ് സംവിധാനം ചെയ്യുന്ന വരത്തനാണ് ഫഹദിന്റെ ചിത്രീകരണം പുരോഗമിച്ചു കൊണ്ടിരിക്കുന്ന ചിത്രം. നസ്രിയ തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Post Your Comments Here ( Click here for malayalam )
Press Esc to close