ഫെയ്‌സ്ബുക്ക് ഗ്രൂപ്പ് അഡ്മിനുകള്‍ക്കായി പുതിയ ഫീച്ചറുകളള്‍ വരുന്നു

ഫെയ്‌സ്ബുക്ക് ഗ്രൂപ്പ് അഡ്മിനുകള്‍ക്കായി പുതിയ ഫീച്ചറുകളള്‍ വരുന്നു

എംഎം കമ്മത്ത്-
ഫെയ്‌സ്ബുക്ക് ഗ്രൂപ്പ് അഡ്മിനുകളെ സഹായിക്കുന്നതിന് പുതിയ ഫീച്ചറുകളള്‍ വരുന്നു. പുതിയ പോസ്റ്റ് ഫോര്‍മാറ്റിങ് രീതിയാണ് ഫെയ്‌സ്ബുക്ക് ഗ്രൂപ്പുകള്‍ക്കുവേണ്ടി അവതരിപ്പിച്ചിരിക്കുന്നത്. പുതിയ ഫീച്ചറിലൂടെ ഗ്രൂപ്പ് അഡ്മിനുകള്‍ക്ക് വളരെ എളുപ്പത്തില്‍ പോസ്റ്റ് ചെയ്യാം. ഗ്രൂപ്പുകളെ അഡ്മിനുകള്‍ക്ക് എളുപ്പത്തില്‍ കൈകാര്യം ചെയ്യാനുമാവും. ഗ്രൂപ്പിലെ നിയമം ലംഘിക്കുന്ന അംഗത്തെ തിരിച്ചറിയാനും, അഡ്മിന് പ്രവര്‍ത്തന ലോഗില്‍ തീയതി പ്രകാരം ഫില്‍ട്ടര്‍ ചെയ്യാനും മെമ്പര്‍ഷിപ്പ് അപേക്ഷകള്‍ പേര് ഉപയോഗിച്ച് സെര്‍ച്ച് ചെയ്യാനുമുള്ള സൗകര്യവും ഇതില്‍ ഒരുക്കിയിട്ടുണ്ട്. ഈ ഫീച്ചറിനു പുറമേ എല്ലാ ഗ്രൂപ്പുകള്‍ക്കും മെന്റര്‍ഷിപ് സൗകര്യവും ഫെയ്‌സ്ബുക്ക് അധികം വൈകാതെ നല്‍കും. നോര്‍ത്ത് ആന്റ് സൗത്ത് അമേരിക്കയിലുള്ളവര്‍ക്കായിരിക്കും ഈ സൗകര്യം ആദ്യം ലഭിക്കുക എന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷമാണ് ഫെയ്‌സ്ബുക്ക് ഗ്രൂപ്പുകളില്‍ മെന്റര്‍ഷിപ് കൊണ്ടുവന്നത്. ഗ്രൂപ്പിലെ അംഗങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്നതിനു വേണ്ടിയായിരുന്നു ഇത്.

Post Your Comments Here ( Click here for malayalam )
Press Esc to close