ഫേസ്ബുക്ക് മെസഞ്ചറിലും ഇനി സന്ദേശങ്ങള്‍ പിന്‍വലിക്കാം

ഫേസ്ബുക്ക് മെസഞ്ചറിലും ഇനി സന്ദേശങ്ങള്‍ പിന്‍വലിക്കാം

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: വാട്‌സ് ആപ്പിലെ ഡിലീറ്റ് ഫോര്‍ എവരി വണ്‍ മാതൃകയില്‍ അയച്ച സന്ദേശങ്ങള്‍ പിന്‍വലിക്കാന്‍ സാധിക്കുന്ന ഫീച്ചര്‍ ഇനിമുതല്‍ ഫേസ്ബുക്ക് മെസഞ്ചറിലും ലഭ്യമാകും . 10 മിനിറ്റാണ് സന്ദേശങ്ങള്‍ പിന്‍വലിക്കാനുള്ള സമയപരിധി. സന്ദേശങ്ങള്‍ നീക്കം ചെയ്യപ്പെട്ടാല്‍ തല്‍സ്ഥാനത്ത് വാട്‌സാപ്പിലെ പോലെ തന്നെ സന്ദേശം നീക്കം ചെയ്യപ്പെട്ടു എന്ന കുറിപ്പ് കാണാം.ഗ്രൂപ്പ് സന്ദേശങ്ങളിലും, സ്വകാര്യ ചാറ്റുകളിലും ഈ സൗകര്യം ഉപയോഗിക്കാമെന്നാണ് വിവരം. വാട്‌സ് ആപ്പിലെ പോലെ തന്നെ നിങ്ങള്‍ക്ക് മാത്രം നീക്കം ചെയ്യുക, എല്ലാവരില്‍ നിന്നും നീക്കം ചെയ്യുക എന്നിങ്ങനെ രണ്ട് ഓപ്ഷനുകളുണ്ട്. മെസഞ്ചര്‍ ആപ്പിലും ഫേസ്ബുക്കിന്റെ ഡെസ്‌ക്‌ടോപ്പ് പതിപ്പിലും ഈ ഫീച്ചര്‍ ലഭ്യമാണ്.

 

Post Your Comments Here ( Click here for malayalam )
Press Esc to close
All rights reserved © BizNewsIndia.Com | site maintained by : HEDONE SERVICES