പരോളിനുശേഷം അജിത് പൂജപ്പുര രചന നിര്‍വ്വഹിക്കുന്ന ‘ഏഴാംവാര്‍ഡ്’

പരോളിനുശേഷം അജിത് പൂജപ്പുര രചന നിര്‍വ്വഹിക്കുന്ന ‘ഏഴാംവാര്‍ഡ്’

അജയ് തുണ്ടത്തില്‍-
അത്യപൂര്‍വ്വമായ ബോംബേ ഗ്രൂപ്പ് എന്ന ബ്ലഡ് ഗ്രൂപ്പിന്റെ പശ്ചാത്തലത്തില്‍ ഒരു പ്രണയകഥയുമായി ‘ഏഴാംവാര്‍ഡ്’ എന്ന ചിത്രം ഒരുങ്ങുന്നു. ഉടന്‍ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം രചിച്ചിരിക്കുന്നത് അജിത് പൂജപ്പുരയാണ്. മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായ ‘പരോള്‍’ ആയിരുന്നു അജിത്തിന്റെ രചനയില്‍ ഇറങ്ങിയ മുന്‍ചിത്രം.
പുതുമുഖങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയാണീ ചിത്രം നിര്‍മ്മിക്കുന്നത്. നായകനും നായികയും സംവിധായകനും പുതുമുഖങ്ങളാണ്.
സംഗീതം-നൗഫല്‍ പി.ഉള്ള്യേരി, ഗാനരചന-രേഖ സുധീര്‍, നൗഫല്‍ പി.
ഉള്ള്യേരി.
പുതുമുഖങ്ങള്‍ക്കൊപ്പം പ്രമുഖതാരങ്ങളും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്റെ പിആര്‍ഓ അജയ് തുണ്ടത്തില്‍.

Post Your Comments Here ( Click here for malayalam )
Press Esc to close