സാമ്പത്തിക ഞെരുക്കം ഇന്ത്യയുടെ കയറ്റുമതിക്ക് കനത്ത ഭീഷണിയാവുന്നു

സാമ്പത്തിക ഞെരുക്കം ഇന്ത്യയുടെ കയറ്റുമതിക്ക് കനത്ത ഭീഷണിയാവുന്നു

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: ഇന്ത്യയുടെ കയറ്റുമതി മേഖലക്ക് ആഗോള സാമ്പത്തിക ഞെരുക്കം കനത്ത ഭീഷണിയാവുന്നു. ജൂലൈയില്‍ കയറ്റുമതി വരുമാനം 0.76 ശതമാനം ഇടിഞ്ഞ് 3,524 കോടി ഡോളറിലെത്തിയതാണ് ആശങ്ക. കഴിഞ്ഞ അഞ്ചുമാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ വരുമാനമാണിതെന്ന് കേന്ദ്ര വാണിജ്യമന്ത്രാലയം വ്യക്തമാക്കി.

ഇന്ത്യയുടെ ഏറ്റവും വലിയ പത്ത് കയറ്റുമതി വിഭാഗങ്ങളില്‍ ഏഴും കഴിഞ്ഞമാസം തളര്‍ന്നു. എന്‍ജിനിയറിംഗ് ഉത്പന്നങ്ങള്‍ (2.5 ശതമാനം), പെട്രോളിയം ഉത്പന്നങ്ങള്‍ (7.1 ശതമാനം), ജെം ആന്‍ഡ് ജുവലറി (5.2 ശതമാനം), ഫാര്‍മസ്യൂട്ടിക്കല്‍സ് (1.4 ശതമാനം), റെഡിമെയ്ഡ് വസ്ത്രങ്ങള്‍ (0.6 ശതമാനം), കോട്ടണ്‍നാര് (28.3 ശതമാനം), പ്ലാസ്റ്റിക് (3.4 ശതമാനം) എന്നിവയാണവ. കെമിക്കല്‍സ് (7.9 ശതമാനം), ഇലക്ട്രോണിക് ഉത്പന്നങ്ങള്‍ (46.1 ശതമാനം), അരി (30.2 ശതമാനം) എന്നിവ മികച്ച നേട്ടമുണ്ടാക്കിയെങ്കിലും മൊത്തം കയറ്റുമതി തളര്‍ച്ചയെ തടയാന്‍ ആയില്ല.

ഇന്ത്യയുടെ ഏറ്റവും വലിയ പത്ത് കയറ്റുമതി വിഭാഗങ്ങളില്‍ ഏഴും കഴിഞ്ഞമാസം തളര്‍ന്നു. എന്‍ജിനിയറിംഗ് ഉത്പന്നങ്ങള്‍ (2.5 ശതമാനം), പെട്രോളിയം ഉത്പന്നങ്ങള്‍ (7.1 ശതമാനം), ജെം ആന്‍ഡ് ജുവലറി (5.2 ശതമാനം), ഫാര്‍മസ്യൂട്ടിക്കല്‍സ് (1.4 ശതമാനം), റെഡിമെയ്ഡ് വസ്ത്രങ്ങള്‍ (0.6 ശതമാനം), കോട്ടണ്‍നാര് (28.3 ശതമാനം), പ്ലാസ്റ്റിക് (3.4 ശതമാനം) എന്നിവയാണവ. കെമിക്കല്‍സ് (7.9 ശതമാനം), ഇലക്ട്രോണിക് ഉത്പന്നങ്ങള്‍ (46.1 ശതമാനം), അരി (30.2 ശതമാനം) എന്നിവ മികച്ച നേട്ടമുണ്ടാക്കിയെങ്കിലും മൊത്തം കയറ്റുമതി തളര്‍ച്ചയെ തടയാനായില്ല.

Post Your Comments Here ( Click here for malayalam )
Press Esc to close