കയറ്റുമതിയില്‍ വന്‍ കുതിപ്പ്

കയറ്റുമതിയില്‍ വന്‍ കുതിപ്പ്

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: രാജ്യത്ത് കയറ്റുമതിയില്‍ വന്‍ കുതിപ്പ്. ജൂലൈയില്‍ ഇന്ത്യയുടെ കയറ്റുമതി 2.14 ശതമാനം ഉയര്‍ന്ന് 36.27 ബില്യണ്‍ ഡോളറിലെത്തിയതായി റിപ്പോര്‍ട്ട്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം വ്യാപാരക്കമ്മി മാസത്തില്‍ ഏകദേശം മൂന്നിരട്ടിയായി 30 ബില്യണ്‍ ഡോളറായി.

2021 ജൂലൈയെ അപേക്ഷിച്ച് ഇറക്കുമതി 43.61 ശതമാനം ഉയര്‍ന്ന് 66.27 ബില്യണ്‍ ഡോളറിലെത്തി. 2021 ജൂലൈയില്‍ വ്യാപാരക്കമ്മി 10.63 ബില്യണ്‍ ഡോളറായിരുന്നു. 2021 ജൂലൈയില്‍ 35.51 ബില്യണ്‍ ഡോളറായിരുന്ന കയറ്റുമതിയില്‍ 0.76 ശതമാനം ഇടിവ് രേഖപ്പെടുത്തി 35.24 ബില്യണ്‍ ഡോളറായിരുന്നു.

 

Post Your Comments Here ( Click here for malayalam )
Press Esc to close