അളക ഖാനം-
അബൂദബി: എക്‌സ്‌പോ 2020ല്‍ പങ്കെടുക്കാന്‍ വരുന്ന ഇന്ത്യക്കാര്‍ക്ക് വിസ സൗജന്യമായി നല്‍കാന്‍ യു.എ.ഇ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്ന് ഇന്ത്യന്‍ അംബാസഡര്‍ പവന്‍ കപൂര്‍. യു.എ.ഇ എക്‌സ്‌പോ 2020ല്‍ ഇന്ത്യയുടെ സജീവ സാന്നിധ്യമുണ്ടാകും. ഇന്ത്യന്‍ സമൂഹത്തിന്റെ പൂര്‍ണ സഹകരണവും പങ്കാളിത്തവും യു.എ.ഇ സര്‍ക്കാറിന്റെ എല്ലാ പ്രവര്‍ത്തനങ്ങളിലും ഉണ്ടാകണമെന്നും കേരള സോഷ്യല്‍ സെന്റര്‍ നടത്തുന്ന യു.എ.ഇ തല യുവജനോത്സവം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.
35 ലക്ഷത്തിലധികം ഇന്ത്യക്കാര്‍ യു.എ.ഇയിലുണ്ട്. അതില്‍ 15 ലക്ഷത്തിലധികം മലയാളികളാണ്. യു.എ.ഇയുടെ കലാസാംസ്‌കാരികവാണിജ്യ മണ്ഡലങ്ങളില്‍ മികവാര്‍ന്ന പ്രവര്‍ത്തനമാണ് മലയാളികള്‍ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ്് എ.കെ. ബീരാന്‍കുട്ടി അധ്യക്ഷത വഹിച്ചു.