മൂന്നു വര്‍ഷത്തിനിടയില്‍ എക്‌സൈസ് തീരുവ വര്‍ധിച്ചത് 150 ശതമാനം

മൂന്നു വര്‍ഷത്തിനിടയില്‍ എക്‌സൈസ് തീരുവ വര്‍ധിച്ചത് 150 ശതമാനം

അളക ഖാനം
കൊച്ചി: ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍വന്ന് മൂന്നു വര്‍ഷത്തിനിടയില്‍ എക്‌സൈസ് തീരുവ വര്‍ധിച്ചത് 150 ശതമാനം. വര്‍ധിപ്പിച്ച എക്‌സൈസ് തീരുവയില്‍ ഒരു പങ്ക് ഉപേക്ഷിച്ച് ജനങ്ങള്‍ക്ക് സമാശ്വാസം പകരാന്‍ സര്‍ക്കാര്‍ തയാറല്ല എന്നാണ് ധനമന്ത്രിവ്യക്തമാക്കിയിരിക്കുന്നത്്. പകരം, ഇന്ധന വില കുറക്കേണ്ട ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാറുകളുടെ തലയിലിട്ട് കൈകഴുകുകയാണ്.
എണ്ണവില വളരെ കുറഞ്ഞുനിന്ന ഘട്ടത്തില്‍ അതിന്റെ പ്രയോജനം ഉപയോക്താക്കള്‍ക്ക് നല്‍കാതെ എക്‌സൈസ് തീരുവ ഉയര്‍ത്തി മുതലാക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. ധനക്കമ്മി കുറക്കുന്നതിനും സാമൂഹിക ക്ഷേമപദ്ധതികള്‍ക്കുമുള്ള ഉപായമായി എക്‌സൈസ് വരുമാനത്തെയാണ് സര്‍ക്കാര്‍ കണ്ടത്. മറ്റു മാര്‍ഗങ്ങളിലുള്ള വരുമാനക്കമ്മി മറച്ചുവെക്കാന്‍ ഇന്ധനത്തിന്റെ എക്‌സൈസ് അധിക വരുമാനം സര്‍ക്കാറിനെ സഹായിച്ചു.

 

Post Your Comments Here ( Click here for malayalam )
Press Esc to close