ഇ വേ ബില്‍ സംവിധാനം ഇന്ന് മുതല്‍

ഇ വേ ബില്‍ സംവിധാനം ഇന്ന് മുതല്‍

ഗായത്രി
തിരു: വാണിജ്യചരക്ക് നീക്കത്തിനായി ഇ വേ ബില്‍ സംവിധാനം കേരളത്തില്‍ ഈമാസം 12 മുതല്‍ നടപ്പാകും. അന്തര്‍സംസ്ഥാന ചരക്ക് നീക്കത്തിന് ഫെബ്രുവരി ഒന്നു മുതല്‍ നടപ്പാക്കുന്ന സംവിധാനം പരീക്ഷണാടിസ്ഥാനത്തിലാണ് ഇപ്പോള്‍ നിലവില്‍ വരുന്നത്. പുതിയ സംവിധാനത്തില്‍ വ്യാപാരി വെളിപ്പെടുത്തുന്ന ചരക്ക് നീക്ക വിവരങ്ങള്‍ വെരിഫിക്കേഷന്‍ കൂടാതെതന്നെ മൂല്യമുള്ള രേഖയായി മാറും. ചരക്ക് വില്‍ക്കുന്ന ആളിനാണ് ഇവേ ബില്‍ സംവിധാനത്തില്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ഉത്തരവാദിത്തം. വില്‍ക്കുന്ന ആള്‍ ഇവേ ബില്‍ എടുത്തില്ലെങ്കില്‍ വാങ്ങുന്ന ആളിനോ ട്രാന്‍സ്‌പോര്‍ട്ടര്‍ക്കോ ഇവേ ബില്‍ എടുക്കാം. ആരെടുത്താലും മൂന്നു കൂട്ടരുടെയും രജിസ്‌റ്റേര്‍ഡ് മൊബൈല്‍ നമ്പറില്‍ സന്ദേശം ലഭിക്കും.
ഇവ വെളിപ്പെടുത്തിയതിനു ശേഷം ഡിക്ലറേഷനില്‍ തെറ്റുകള്‍ കണ്ടെത്തുകയോ ചരക്ക് നീക്കം നടക്കാതെ വരുകയോ ചെയ്താല്‍ നിശ്ചിത സമയത്തിനുള്ളില്‍ എടുത്ത ആളിനുതന്നെ റദ്ദാക്കാം. ചരക്ക് സ്വീകരിക്കുന്ന ആളുടെ പേരില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയാല്‍ തിരസ്‌കരിക്കാനും സംവിധാനമുണ്ട്.
ജി.എസ്.ടി രജിസ്‌ട്രേഷനുള്ളവര്‍ ജി.എസ്.ടി നമ്പര്‍ ഉപയോഗിച്ചും അല്ലാത്തവര്‍ പാന്‍, ആധാര്‍ എന്നിവ ഉപയോഗിച്ചുമാണ് രജിസ്‌ട്രേഷന്‍ എടുക്കേണ്ടത്. ജി.എസ്.ടി.എന്നില്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലേക്കാണ് സന്ദേശങ്ങള്‍ ലഭിക്കുക. വ്യാപാരികളുടെ സംശയനിവാരണത്തിനായി ജില്ലതലത്തില്‍ ഹെല്‍പ് ഡെസ്‌കുകള്‍ തയാറായിട്ടുണ്ട്.

Post Your Comments Here ( Click here for malayalam )
Press Esc to close