വീഡിയോ ദുരുപയോഗം; ആശ ശരത്ത് സൈബര്‍ സെല്ലില്‍ പരാതി നല്‍കി

വീഡിയോ ദുരുപയോഗം; ആശ ശരത്ത് സൈബര്‍ സെല്ലില്‍ പരാതി നല്‍കി

ഫിദ-
കൊച്ചി: എവിടെ എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോ ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരേ സൈബര്‍ സെല്ലില്‍ പരാതി നല്‍കി ആശ ശരത്ത്. ‘ഭര്‍ത്താവിനെ കാണാനില്ലെന്ന’ ടൈറ്റിലില്‍ പ്രചരിച്ച വീഡിയോ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ടതായിരുന്നു. എവിടെ പ്രമോഷന്‍ എന്ന തലക്കെട്ടോടു കൂടിയാണ് വീഡിയോ പോസ്റ്റ് ചെയ്തത്. എന്നാല്‍ ആശയുടെ ഭര്‍ത്താവിനെ കാണാനില്ല എന്ന തരത്തില്‍ വീഡിയോ പ്രചരിച്ചു. ഇതെ തുടര്‍ന്ന് പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍.
എവിടെ എന്ന സിനിമയുടെ പ്രമോഷന്‍ വീഡിയോയുമായി ബന്ധപ്പെട്ട് ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന നടി ആശ ശരത്ത് സൈബറിടങ്ങളില്‍ വിമര്‍ശനങ്ങളും അധിക്ഷേപങ്ങള്‍ക്കും പാത്രമാകുന്നത് ശ്രദ്ധയില്‍പ്പെട്ടു. ആശ അവതരിപ്പിക്കുന്ന ജെസി എന്ന കഥാപാത്രം ഭര്‍ത്താവായ സക്കറിയയെ കാണാനില്ല എന്ന് പറയുന്നതാണ് വീഡിയോയിലുള്ളത്. അത് സിനിമയുടെ പ്രചരണത്തിന് മാത്രമായി ഉദ്ദേശിച്ചു കൊണ്ടുള്ളതായിരുന്നു.
വീഡിയോ പോസ്റ്റ് ചെയ്തപ്പോള്‍ ടെറ്റിലിലും ക്രെഡിറ്റിലും അത് വ്യക്തമാക്കിയിരുന്നു. അത് പരിചയസമ്പന്നയായ ആശ ശരത്തിന്റെ അര്‍പ്പണ ബോധത്തെയാണ് അത് സൂചിപ്പിക്കുന്നത്. ഞങ്ങളുടെ പ്രൊജക്ടിന് ആശ മികച്ച പിന്തുണയാണ് നല്‍കിയത്, അതുകൊണ്ടു തന്നെ അവര്‍ നേരിടേണ്ടി വരുന്ന ആക്രമണം തികച്ചും ദൗര്‍ഭാഗ്യകരവും സ്വീകാര്യമല്ലാത്തതുമാണ്. ചിലയാളുകള്‍ ക്രെഡിറ്റും ടൈറ്റിലും നീക്കം ചെയ്ത് ഓണ്‍ലൈനില്‍ തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ അത് പ്രചരിപ്പിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടു. ഇതിനെതിരേ ഞങ്ങള്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ആശയുടെ ഫെയ്‌സ്ബുക്ക് പേജില്‍ നടക്കുന്ന ആക്രമണത്തിനെതിരേ സൈബര്‍ സെല്ലിനും ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റക്കും അവര്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.

#Evidey

#Evidey Promotion video

Asha sharath இடுகையிட்ட தேதி: புதன், 3 ஜூலை, 2019

Post Your Comments Here ( Click here for malayalam )
Press Esc to close
All rights reserved © BizNewsIndia.Com | site maintained by : HEDONE SERVICES