എര്‍ട്ടിഗയുടെ LXi, LDi വേരിയന്റുകളുടെ ബുക്കിംഗ് കമ്പനി അവസാനിപ്പിച്ചു

എര്‍ട്ടിഗയുടെ LXi, LDi വേരിയന്റുകളുടെ ബുക്കിംഗ് കമ്പനി അവസാനിപ്പിച്ചു

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: ഇന്ത്യന്‍ വാഹന വിപണിയില്‍ വലിയ സ്വീകാര്യത ലഭിച്ച മാരുതി സുസൂക്കി എര്‍ട്ടിഗയുടെ രണ്ടാം തലമുറ പതിപ്പിന് ലഭിക്കുന്നത്. ഘതശ, ഘഉശ മോഡലുകള്‍ക്കായുള്ള ബുക്കിംഗ് മാര്‍ച്ച് ഒന്ന് മുതല്‍ കമ്പനി അവസാനിപ്പിച്ചിട്ടുണ്ട്. എന്നാല്‍ നേരത്തെ ഈ വേരിയന്റുകള്‍ക്കായി ബുക്ക് ചെയ്തവര്‍ക്ക് കമ്പനി വാഹനം നിര്‍മ്മിച്ച് നല്‍കും.
ഇന്ത്യയില്‍ ഏറ്റവുമധികം വില്‍ക്കപ്പെടൂന്ന എംപിവി എര്‍ട്ടിഗയാണ്. എന്നാല്‍ എര്‍ട്ടിഗയുടെ പ്രാരംഭ മോഡലുകള്‍ക്ക് ആവശ്യക്കാര്‍ കുറവാണ് എന്ന് വ്യക്തമായതോടെ LXi, LDi എന്നീ പ്രാരംഭ മോഡലുകളുടെ നിര്‍മാണം അവസാനിപ്പിക്കാന്‍ കമ്പനി തീരുമാനിച്ചു. പ്രാരംഭ മോഡല്‍ ഒഴിവാക്കുന്നതോടെ വാഹനത്തിടെ വിലയിലും മാറ്റം വരും 8.16 ലക്ഷം രൂപയാകും പെട്രോള്‍ ബേസ് മോഡലിന്റെ വില, ഡീസല്‍ മോഡലില്‍ ഇത് 8.84 ലക്ഷമായും ഉയരും.

Post Your Comments Here ( Click here for malayalam )
Press Esc to close