മാഗ്‌നറ്റിക് സ്ട്രിപ് കാര്‍ഡുകള്‍ ജനുവരി ഒന്നു മുതല്‍ പ്രവര്‍ത്തിക്കില്ല

മാഗ്‌നറ്റിക് സ്ട്രിപ് കാര്‍ഡുകള്‍ ജനുവരി ഒന്നു മുതല്‍ പ്രവര്‍ത്തിക്കില്ല

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: ആഗോള നിലവാരത്തിലുള്ള കാര്‍ഡുകളില്‍ ഉപയോഗിക്കുന്ന മൈക്രോ ചിപ്പ്/പിന്‍ നമ്പര്‍ ഇല്ലാത്ത ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡുകള്‍ ജനുവരി ഒന്നു മുതല്‍ പ്രവര്‍ത്തിക്കില്ല. റിസര്‍വ് ബാങ്കിന്റെ പ്രത്യേക നിര്‍ദേശപ്രകാരമാണ് നിലവിലെ മാഗ്‌നറ്റിക് സ്ട്രിപ് കാര്‍ഡുകള്‍ പിന്‍വലിച്ച് കൂടുതല്‍ സുരക്ഷിതമായ ഇ.എം.വി (യൂറോ പേ, മാസ്റ്റര്‍ കാര്‍ഡ്, വിസ) കാര്‍ഡുകള്‍ ഇറക്കുന്നത്.
പഴയ കാര്‍ഡുകള്‍ ഡിസംബര്‍ 31 വരെ ഉപയോഗിക്കാം. ഇതിനുള്ളില്‍ പഴയ കാര്‍ഡുകള്‍ ഇടപാടുകാര്‍ക്ക് മാറ്റിവാങ്ങാമെന്നും ആര്‍.ബി.ഐ അറിയിച്ചു. ഇ.എം.വി ചിപ്പുകളുള്ള കാര്‍ഡുകള്‍ നല്‍കാന്‍ 2015 ആഗസ്റ്റിലാണ് ആര്‍.ബി.ഐ നിര്‍ദേശിച്ചത്.

Post Your Comments Here ( Click here for malayalam )
Press Esc to close