മെഗാസ്റ്റാര്‍ മമ്മൂട്ടി ‘ഏകന്‍ അനേകന്‍’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു

മെഗാസ്റ്റാര്‍ മമ്മൂട്ടി ‘ഏകന്‍ അനേകന്‍’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു

എം.എം. കമ്മത്ത്-
കൊച്ചി: മണികണ്ഠന്‍ ആചാരി, ഗാര്‍ഗി അനന്തന്‍, രാജേഷ് ശര്‍മ്മ, മനോജ് കെ യു (തിങ്കളാഴ്ച്ച നിശ്ചയം) എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി ഡ്രീം മാക്‌സ് സ്റ്റുഡിയോസിന്റെ ബാനറില്‍ വിപിന്‍ പാറമേക്കാട്ടില്‍ നിര്‍മ്മിച്ച് ചിദംബര പളനിയപ്പന്‍ സംവിധാനം ചെയ്ത മലയാള ചലച്ചിത്രം ‘ഏകന്‍ അനേകന്‍’ പോസ്റ്റര്‍ റിലീസ് ചെയ്തു. മെഗാസ്റ്റാര്‍ മമ്മൂട്ടി തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്. The One. The Many Within One (ഒന്ന്. ഒന്നിനുള്ളില്‍ പലതും) എന്നാണ് ചിത്രത്തിന്റെ ടാഗ്‌ലൈന്‍.

യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി കേരളത്തിന്റെ വിവിധ ഭാഗത്തുള്ള എട്ട് തിരക്കഥാകൃത്തുക്കള്‍ പരസ്പ്പരം കാണാതെയും ആശയങ്ങള്‍ പരസ്പരം പങ്കുവെക്കാതെയും എഴുതിയ ‘ഒറ്റ’ തിരക്കഥ എന്നുള്ളതാണ് ചിത്രത്തിന്റെ പ്രധാന സവിശേഷതകളില്‍ ഒന്ന്.

അഭിനയിച്ചവര്‍ക്കും പിന്നണിയില്‍ പ്രവര്‍ത്തിച്ചവര്‍ക്കും ഇങ്ങനൊരാശയം വളരെ പുതുമയുള്ളതും കൗതുകം നിറഞ്ഞതുമായ ഒന്നായിരുന്നു. പല മേഖലയില്‍ വിവിധ തൊഴിലെടുത്തുകൊണ്ട് സിനിമയെന്ന തങ്ങളുടെ ജീവിത ലക്ഷ്യത്തിലേക്ക് കടന്നു വരുന്ന എട്ട് ചെറുപ്പക്കാരുടെ ജീവിതത്തിന്റെ നേര്‍ക്കാഴ്ച കൂടിയാണ് ‘ഏകന്‍ അനേകന്‍’ എന്ന ഈ ചിത്രം.

ജയില്‍ അന്തേവാസികളുടെ പുനരധിവാസ പദ്ധതികളുടെ ഭാഗമായി കേരള സര്‍ക്കാര്‍ നടത്തിയ ‘Transition Through Creation’ (സൃഷ്ടിയിലൂടെയുള്ള പരിവര്‍ത്തനം) എന്ന കോഴ്‌സില്‍ പങ്കെടുക്കുകയും അതില്‍ നിന്ന് സിനിമയെ കൂടുതല്‍ അടുത്തറിയുകയും ചെയ്ത ഷാ തച്ചില്ലം എന്ന ഒരു ജയില്‍ അന്തേവാസി ചിത്രത്തിന്റെ എട്ട് എഴുത്തുകാരില്‍ ഒരാളാണ്.

കഥ, സംവിധാനം- ചിദംബര പളനിയപ്പന്‍ എല്‍, നിര്‍മ്മാതാവ്- വിപിന്‍ പിജി (വിപിന്‍ പാറമേക്കാട്ടില്‍), തിരക്കഥ- ചിദംബര പളനിയപ്പന്‍ എല്‍, ഷാ തച്ചില്ലം, ലതീഷ് വാളങ്ങി, പ്രിയദത, ദീപു ദാസന്‍, അരുണ്‍ദാസ് വാര്യര്‍, തേജസ് എബ്രഹാം, ഉണ്ണി മേഘലന്‍.
എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- സുജയ് എം ജോയ്, ഷാനില്‍ അവിട്ടത്തൂര്‍, ടിറ്റോ തോമസ്. ലൈന്‍ പ്രൊഡ്യൂസര്‍- ഷാ തച്ചില്ലം.
ക്യാമറ- ഷാന്‍ പി റഹ്‌മാന്‍, എഡിറ്റര്‍- സംജിത്ത് മുഹമ്മദ്, സൗണ്ട് ഡിസൈന്‍- ഗണേഷ് മാരാര്‍, സംഗീതം- സച്ചിന്‍ ബാലു, വസ്ത്രാലങ്കാരം- ബ്യൂസി ബേബി ജോണ്‍, മേക്കപ്പ്- പ്രദീപ് ഗോപാലകൃഷ്ണന്‍, കല- കണ്ണന്‍ അതിരപ്പിള്ളി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഷഫീക് അമീര്‍, സ്റ്റില്‍- ആല്‍ബിന്‍ ബെന്നി, പബ്ലിസിറ്റി ഡിസൈന്‍- വിനീത് വാസുദേവന്‍, ഓണ്‍ലൈന്‍ പി.ആര്‍.- സിനിമ ന്യൂസ് ഏജന്‍സി.

Post Your Comments Here ( Click here for malayalam )
Press Esc to close