ലോക പ്രശസ്ത അമേരിക്കന്‍ എഴുത്തു കാരിയായ എലിസബത്ത് ഗില്‍ബെര്‍ട്ടിന്റെ ഈറ്റ് പ്രയര്‍ ആന്റ് ലൗവ് എന്ന ഗ്രന്ധം ലോക മനസാക്ഷിയെ സ്പര്‍ശിച്ച കൃതിയാണ്. മീര ജോഷന്‍ മൂര്‍ക്കോത് ഈ കൃതി ഭുജിക്കൂ, ഭജിക്കൂ പ്രണയിക്കൂ എന്ന പേരില്‍ മലയാളത്തില്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്.
ഇന്ത്യ,ഇറ്റലി, ഇന്തോനേഷ്യ എന്നിവിടങ്ങളിലെല്ലാം അനുഭവങ്ങള്‍ തേടിയുള്ള തെരച്ചില്‍. മനോഹരമായി എഴുതിയ,ഹൃദയംഗമമായ ഓര്‍മ്മകള്‍ വായനക്കാര്‍ക്കും നിരൂപകര്‍ക്കും ഇടയില്‍ വിവിധ സംസ്‌കാരങ്ങളെ തൊട്ടറിയാന്‍ ഇടയാക്കി. ആധുനിക അമേരിക്കന്‍ സംസ്‌കാരത്തിന്റെ എല്ലാ വികാരങ്ങളുടെയും പിന്നില്‍ നിന്ന് എലിസബത്ത് ഗില്‍ബര്‍ട്ട് എങ്ങനെയാണ് വിടവാങ്ങുന്നത് എന്നതിനെക്കുറിച്ച് ബുജികൂ ഭജീക്കു പ്രണയികു വിവരിക്കുന്നു.
മൂന്നു വ്യത്യസ്ത സാംസ്‌കാരിക കൂട്ടങ്ങളില്‍ നിന്ന് അനുഭവങ്ങള്‍ പങ്കിട്ട കഥാകാരി ഇറ്റലിയില്‍ ആനന്ദത്തിന്റെ കലാരൂപവും ഇന്ത്യയില്‍ ഭക്തിയുടെ കലയും, തുടര്‍ന്ന് ഇന്തോനേഷ്യന്‍ ദ്വീപസമൂഹമായ ബാലിയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സന്തുലിതാവസ്ഥയെന്തെന്നും മനസിലാക്കി. മനോഹരമായ വിവരണങ്ങളും രസകരമായ അനുഭവങ്ങളും ഈ കൃതിയെ വേറിട്ട് നിര്‍ത്തുന്നു.