ദുര്‍ഗകൃഷ്ണയെ നായികയാക്കി പ്രേതത്തിന്റെ രണ്ടാം വരവ്

ദുര്‍ഗകൃഷ്ണയെ നായികയാക്കി പ്രേതത്തിന്റെ രണ്ടാം വരവ്

ഗായത്രി-
ജയസൂര്യയെ നായകനാക്കി രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്ത ഹിറ്റ് ചിത്രം പ്രേതത്തിന്റെ രണ്ടാം ഭാഗത്തില്‍ ദുര്‍ഗകൃഷ്ണ നായിക. പ്രേതത്തിലെ ജോണ്‍ ഡോണ്‍ ബോസ്‌കോ എന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ചാണ് ഈ ചിത്രം. ക്രിസ്തുമസ് റിലീസായി എത്തുന്ന ഈ സിനിമ ഒന്നാം ഭാഗത്തിന്റെ തുടര്‍ച്ചയായിരിക്കില്ലെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.
പൃഥ്വിരാജ് ചിത്രം വിമാനത്തിലൂടെ ശ്രദ്ധേയയായ ദുര്‍ഗാ കൃഷ്ണ മറ്റ് മൂന്ന് ചിത്രങ്ങളില്‍ കൂടി നായികയാകുന്നുണ്ട് മോഹന്‍ലാല്‍ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം, ധ്യാന്‍ ശ്രീനിവാസന്‍ നായകനാകുന്ന കുട്ടിമാമ, നിവിന്‍ പോളിയെ നായകനാക്കി ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ലവ് ആക്ഷന്‍ ഡ്രാമാ.
കുഞ്ഞാലിമരക്കാര്‍ നാലാമനായി മോഹന്‍ലാല്‍ എത്തുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം സംവിധാനം ചെയ്യുന്നത് പ്രിയദര്‍ശനാണ്. ആശീര്‍വാദ് സിനിമാസും കോണ്‍ഫിഡന്റ് ഗ്രൂപ്പും മൂണ്‍ഷോട്ട് എന്റര്‍ടെയ്ന്‍മെന്റും ചേര്‍ന്നാണ് ഈ ബിഗ് ബജറ്റ് ചിത്രം നിര്‍മ്മിക്കുന്നത്.
ലവ് ആക്ഷന്‍ ഡ്രാമയില്‍ നിവിന്‍ പോളിക്കും നയന്‍താരക്കും ഒപ്പമാണ് ദുര്‍ഗ കൃഷ്ണ എത്തുന്നത്. വി.എം. വിനു സംവിധാനം ചെയ്യുന്ന കുട്ടിമാമ ശ്രീനിവാസനും ധ്യാന്‍ ശ്രീനിവാസനും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ്.

Post Your Comments Here ( Click here for malayalam )
Press Esc to close