ദുബായിക്കടലിടുക്കില്‍ ഒരു ആഢംബര കൊട്ടാരം

ദുബായിക്കടലിടുക്കില്‍ ഒരു ആഢംബര കൊട്ടാരം

ഫിദ
ദുബായ്: ദുബായ് കടലിടുക്കില്‍ ഓരു അത്ഭുതക്കൊട്ടാരമൊരുങ്ങുന്നു. കൃത്രിമ ദ്വീപായ വേള്‍ഡ് ഐലന്റിലാണ് ലോകത്തെ ആദ്യത്തെ അണ്ടര്‍വാട്ടര്‍ ലക്ഷ്വറി വെസല്‍ റിസോര്‍ട്ട് നിര്‍മിക്കുന്നത്. കരയില്‍ നിന്നു നാലുകിലോമീറ്റര്‍ അകലെയാണ് ഈ ആഡംബര സൗധം. മധ്യപൂര്‍വദേശത്തിനു വെനീസിന്റെ അനുഭവം പകരുകയാണു ലക്ഷ്യം. അത്യാധുനിക സജ്ജീകരണങ്ങളോടു കൂടിയ റിസോര്‍ട്ടില്‍ 3000 പേര്‍ക്ക് താമസിക്കാം. അടുത്തവര്‍ഷം നിര്‍മാണം ആരംഭിക്കുന്ന പദ്ധതി 2020ല്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നാല് ഡെക്കുകളിലായി നിര്‍മിക്കുന്ന റിസോര്‍ട്ടില്‍ കടല്‍തട്ടിലെ ജീവിതം ദൃശ്യമാകുന്ന റസ്‌റ്റോറന്റുകള്‍, കടലിനടിയിലെ സ്പാ, വിനോദ കേന്ദ്രങ്ങള്‍ എല്ലാമുണ്ട്. ജലാന്തര്‍ഭാഗത്തുള്ള ഡെക്കിലൂടെ കടലിനടിയിലെ കാഴ്ചകള്‍ കാണാനുള്ള സൗകര്യവുമുണ്ട്. വെനീസിലെ ഗോണ്ടോള വഞ്ചികളാണ് റിസോര്‍ട്ടിന് ചുറ്റുപാടുള്ള യാത്രക്ക് ഉപയോഗിക്കുന്നത്.
ക്ലെയിന്‍ഡീന്‍സ്റ്റ് ഗ്രൂപ്പാണ് 512 മില്യണ്‍ പൗണ്ട് നിര്‍മാണ ചെലവുള്ള (ഏകദേശം 4354 കോടി) പദ്ധതിയുടെ നിര്‍മാതാക്കള്‍.

Post Your Comments Here ( Click here for malayalam )
Press Esc to close