ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ് പാസ്‌പോര്‍ട്ട് സേവ ക്യാമ്പ് സംഘടിപ്പിച്ചു

ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ് പാസ്‌പോര്‍ട്ട് സേവ ക്യാമ്പ് സംഘടിപ്പിച്ചു

അളകാ ഖാനം-
ദുബായ്: പാസ്‌പോര്‍ട്ട് സേവനങ്ങള്‍ വൈകുന്നതിന്റെ പശ്ചാത്തലത്തില്‍ ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ് ദുബായിലും വടക്കന്‍ എമിറേറ്റുകളിലും പാസ്‌പോര്‍ട്ട് സേവ ക്യാമ്പ് സംഘടിപ്പിക്കുന്നതായി ഇന്ത്യന്‍ കോണ്‍സുലേറ്റ് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.

മൊത്തം 12 സെന്ററുകളിലാണ് സേവനങ്ങള്‍ ലഭ്യമാകുക. ബര്‍ ദുബായ് അല്‍ഖലീജ് സെന്റര്‍, ദെയ്‌റ സിറ്റി സെന്റര്‍, ഹബീബ് ബാങ്ക് എ ജി സൂറിച്ച് ബാങ്ക് ബില്‍ഡിംഗ്, ഷാര്‍ജ എച്ച്എസ്ബിസി ബാങ്ക് ബില്‍ഡിംഗ്, ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജ, കെ എം സി സി സെന്റര്‍ ദൈറ, അബ്ദുല്‍ ലത്തീഫ് അല്‍ ഝറൂനി ബില്‍ഡിംഗ് ഉം അല്‍ ഖുവൈന്‍, ഐടി കമ്പ്യൂട്ടര്‍ ക്രോസ് ബില്‍ഡിംഗ് റാസല്‍ഖൈമ, ഇന്ത്യന്‍ റിലീഫ് കമ്മറ്റി റാസല്‍ഖൈമ, ഇന്ത്യന്‍ അസോസിയേഷന്‍ അജ്മാന്‍, ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഫുജൈറ, ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഖോര്‍ഫക്കാന്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പാസ്‌പോര്‍ട്ട് സേവന കേന്ദ്രങ്ങളിലാണ് ജൂണ്‍ 26 ന് രാവിലെ 9 മണി മുതല്‍ വൈകീട്ട് 6 മണി വരെ ക്യാമ്പ് സംഘടിപ്പിക്കുന്നത്.

അപേക്ഷകര്‍ blsindiavisa-uae.com/appointmentbls/appointment.php എന്ന ലിങ്ക് ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷകളും രേഖകളും സമര്‍പ്പിച്ചതിനു ശേഷമാണ് സേവന കേന്ദ്രങ്ങളില്‍ എത്തേണ്ടത്. തത്കാല്‍ കേസുകള്‍, ചികിത്സ, മരണം തുടങ്ങിയ എമര്‍ജന്‍സി കേസുകള്‍, എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ്, ഔട്ട് പാസ്, പുതിയതായി ജനിച്ച ശിശുക്കള്‍, മുതിര്‍ന്ന പൗരന്മാര്‍ എന്നിവര്‍ക്കു വേണ്ട സേവനങ്ങള്‍ എന്നിവയ്ക്കാണ് ഈ സര്‍വീസ് ഉപയോഗിക്കേണ്ടത് എന്നും കോണ്‍സുലേറ്റ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവാസി ഭാരതീയ സഹായത കേന്ദ്രയുടെ ടോള്‍ ഫ്രീ നമ്പറായ 80046342 എന്ന നമ്പറില്‍ ബന്ധപ്പെടുകയോ passport.dubai@mea.gov.in;  vcppt.dubai@mea.gov.in എന്നീ ഇമെയിലുകളില്‍ ബന്ധപ്പെടുകയോ ചെയ്യേണ്ടതാണ്.

Post Your Comments Here ( Click here for malayalam )
Press Esc to close