അളക ഖാനം-
മസ്‌കത്ത്: ദുബായ് എക്‌സ്‌പോ 2020 ന് വേണ്ടിയുള്ള ഒമാനി പവിലിയന്റെ നിര്‍മാണത്തിനുള്ള കരാറില്‍ വാണിജ്യവ്യാപാര മന്ത്രാലയം ഉപദേശകന്‍ മൊഹ്‌സിന്‍ ബിന്‍ ഖാമിസ് അല്‍ ബലൂഷിയും ഇന്നവേഷന്‍ ഫാക്ടറി ഫോര്‍ സയന്റിഫിക് റിസര്‍ച് ആന്‍ഡ് ഡവലപ്‌മെന്റ് സിഇഒ ഫിേറാസ് ബിന്‍ ഖാമിസ് അല്‍ ബലൂഷിയും ഒപ്പുവെച്ചു. 2020 ഒക്ടോബര്‍ 20 മുതല്‍ ഏപ്രില്‍ 10 വരെ നടക്കുന്ന വേള്‍ഡ് എക്‌സ്‌പോയില്‍ പങ്കെടുക്കാന്‍ ഒപ്പുവച്ച ആദ്യ ഗള്‍ഫ് രാജ്യമാണ് ഒമാന്‍. കുന്തിരിക്കമരത്തിന്റെ മാതൃകയിലായിരിക്കും ഒമാന്‍ പവിലിയന്‍. ദുബായ് സൗത്തില്‍ അല്‍ മക്തൂം രാജ്യാന്തര വിമാനത്താവളത്തിനന് സമീപം 438 ഹെക്ടറിലാണ് എക്‌സ്‌പോ വേദി ഒരുങ്ങുന്നത്ക. വിശാലമായ ഹരിതമേഖലകളും ഉല്ലാസകേന്ദ്രങ്ങളും പവിലിയന്റെ പ്രത്യേകതയായിരിക്കുമെന്നും യുവസംരംഭകര്‍ക്ക് എക്‌സ്‌പോയില്‍ പങ്കെടുക്കാന്‍ അവസരം നല്‍കുമെന്നും പൈതൃകസാംസ്‌കാരിക മന്ത്രി സയ്യിദ് ഹൈതം ബിന്‍ താരിഖ് അല്‍ സെയ്ദ് പറഞ്ഞു. രാജ്യത്തിന്റെ സാംസ്‌കാരിക തനിമകള്‍, കരകൗശലവിദ്യകള്‍, സാങ്കേതിക മുന്നേറ്റം, ഭക്ഷ്യവൈവിധ്യങ്ങള്‍ തുടങ്ങിയവ ലോകത്തിന് മനസ്സിലാക്കാന്‍ അവസരമൊരുക്കും.