ഡ്രൈവിംഗ് ടെസ്റ്റിന് ഇനി സെന്‍സര്‍ കാറുകള്‍

ഡ്രൈവിംഗ് ടെസ്റ്റിന് ഇനി സെന്‍സര്‍ കാറുകള്‍

ഡ്രൈവിംഗ് ടെസ്റ്റില്‍ പുതിയ പരിഷ്‌കാരങ്ങള്‍ വന്നുകൊണ്ടിരിക്കുന്നു. ഇനിമുതല്‍ പിന്‍ക്യാമറയും പിറകില്‍ സെന്‍സറുമുള്ള കാറുകളും ഉപയോഗിക്കാം. ഇതുസംബന്ധിച്ച നിര്‍ദേശം ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കി. വാട്‌സാപ്പ് സന്ദേശമായാണ് നിര്‍ദേശം. ഇതുവരെ ഇത്തരം സൗകര്യങ്ങളുള്ള കാറുകള്‍ ‘എച്ച്’ ടെസ്റ്റിന് അനുവദിച്ചിരുന്നില്ല. എച്ച് ടെസ്റ്റിന് മൈതാനത്ത് കുത്തിനിര്‍ത്തുന്ന കമ്പികളില്‍ റിബണ്‍ കെട്ടണമെന്ന് പുതിയ നിര്‍ദേശമുണ്ടായിരുന്നു. കമ്പിയുടെ ഉയരം കുറക്കുകയും ചെയ്തിരുന്നു. കാറിന്റെ പിന്‍ക്യാമറയില്‍ റിബണുകള്‍ വേഗം പതിയുമെന്നതിനാല്‍ കമ്പിയില്‍ തട്ടി ടെസ്റ്റ് തോല്‍ക്കാനുള്ള സാധ്യത ഇനി കുറയുമെന്നാണ് വിലയിരുത്തല്‍. സെന്‍സര്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ കമ്പിയിലും റിബണിലും തട്ടുംമുമ്പ് അറിയാനും കഴിയും.െ്രെ ഡവിംഗ് ടെസ്റ്റില്‍ ആദ്യഘട്ടമായി നടത്തുന്ന എച്ച് പരീക്ഷണത്തിനിടെ വണ്ടി കമ്പിയിലോ റിബണിലോ തട്ടിയാല്‍മാത്രമേ ടെസ്റ്റ് തോറ്റതായി കണക്കാക്കൂവെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറുടെ ഉത്തരവില്‍ പറയുന്നുണ്ട്. കമ്പിയില്‍ തട്ടാതിരിക്കാന്‍ എത്രതവണ മുന്നോട്ടും പിന്നോട്ടും എടുക്കാമെന്ന് പറയുന്നില്ല. മുമ്പ്് കമ്പികള്‍ നോക്കി വേണമായിരുന്നു അതിര്‍ത്തിനിശ്ചയിക്കാന്‍. ഇപ്പോള്‍ റിബണ്‍ നോക്കിയാല്‍മതി. ഏത് നിറമുള്ള റിബണ്‍ കെട്ടണമെന്ന് പുതിയ ഉത്തരവിലില്ലാത്തതിനാല്‍ ടെസ്റ്റിനെത്തുന്നവരെ സഹായിക്കാന്‍ ചുവന്ന റിബണാണ് കെട്ടുന്നത്. കമ്പികള്‍ ഉയരംകുറച്ച് റിബണ്‍ കെട്ടിയശേഷമുള്ള ടെസ്റ്റുകളില്‍ അതിന് മുന്‍പുള്ളതിനേക്കാള്‍ വിജയശതമാനം ഉയര്‍ന്നതായാണ് കണക്കുകള്‍ കാണിക്കുന്നത്.

Post Your Comments Here ( Click here for malayalam )
Press Esc to close