ഡ്രൈവിംഗ് ലൈസന്‍സുകള്‍ ആധാറുമായി ബന്ധിപ്പിക്കാന്‍ നീക്കം

ഡ്രൈവിംഗ് ലൈസന്‍സുകള്‍ ആധാറുമായി ബന്ധിപ്പിക്കാന്‍ നീക്കം

വിഷ്ണു പ്രതാപ്
ന്യൂഡല്‍ഹി: ഡ്രൈവിംഗ് ലൈസന്‍സുകള്‍ ആധാറുമായി ബന്ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് വ്യക്തമാക്കി. ആധാര്‍ കാര്‍ഡുമായി െ്രെഡവിംഗ് ലൈസന്‍സ് ലിങ്ക് ചെയ്യാന്‍ നിയമ മന്ത്രാലയം ആലോചിക്കുകയാണ്. ഇക്കാര്യം ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയുമായി ചര്‍ച്ച ചെയ്തതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അടുത്ത മാസത്തോട് കൂടി ഡ്രൈവിംഗ് ലൈസന്‍സുകള്‍ക്കും പുതിയ വാഹന രജിസ്‌ട്രേഷനും ആധാര്‍ നിര്‍ബന്ധമാക്കാനാണ് സര്‍ക്കാര്‍ നീക്കം.
നിരവധി വ്യാജ ലൈസന്‍സുകള്‍ രാജ്യത്ത് അനുവദിച്ചിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് നടപടി. കൂടാതെ റോഡ് നിയമങ്ങള്‍ ലംഘിക്കുന്നവരെ എളുപ്പത്തില്‍ പിടികൂടാനും ഇത് വഴി സാധിക്കുമെന്നും പറയുന്നു. കേന്ദ്ര ഗതാഗത വകുപ്പ് ഇതിന് വേണ്ട പ്രാരംഭ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

Post Your Comments Here ( Click here for malayalam )
Press Esc to close