‘ദൃശ്യോത്സവം’ അവാര്‍ഡ് വിതരണം 29ന്

‘ദൃശ്യോത്സവം’ അവാര്‍ഡ് വിതരണം 29ന്

കണ്ണൂര്‍: ഫിലിം ചേമ്പര്‍ പത്താമത് നാഷണല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റ് ‘ദൃശ്യോത്സവം’ അവാര്‍ഡ് വിതരണം ഈ മാസം 29ന് നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

കണ്ണൂര്‍ പഴയ ബസ്സ്റ്റാന്റിന് സമീപം യോഗശാല റോഡിലെ ജവഹര്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ സംസ്ഥാന അവാര്‍ഡ് ജേതാവ് ഷരീഫ് ഈസ അവാര്‍ഡ് വിതരണം നിര്‍വ്വഹിക്കും.

ചടങ്ങില്‍ ചലച്ചിത്ര രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. അവാര്‍ഡ് ജേതാക്കളെ ഈ മാസം 17ന് വൈകൂട്ട് പ്രഖ്യാപിക്കുമെന്ന് ചെയര്‍മാന്‍ ഇ എം ഷാഫിയും ജനറല്‍ കണ്‍വീനര്‍ ജമാല്‍ കണ്ണൂര്‍ സിറ്റിയും വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

Post Your Comments Here ( Click here for malayalam )
Press Esc to close