വിശാല്‍ സിക്ക ഇന്‍ഫോസിസ് പദവി രാജിവെച്ചു

വിശാല്‍ സിക്ക ഇന്‍ഫോസിസ് പദവി രാജിവെച്ചു

ന്യൂഡല്‍ഹി: ഇന്‍ഫോസിസ് മാനേജിംഗ് ഡയറക്ടര്‍, സി.ഇ.ഒ പദവികളില്‍ നിന്ന് വിശാല്‍ സിക്ക രാജിവെച്ചു. വ്യക്തിപരമായ ആക്രമണങ്ങളാണ് രാജിക്കിടയാക്കിയതെന്ന് സിക്ക പറഞ്ഞു. ഇന്‍ഫോസിസിലുള്ള വിശ്വാസം നഷ്ടമായിട്ടില്ലെന്നും എന്നാല്‍ കഴിഞ്ഞ കുറച്ചു മാസങ്ങളായി ഏകാഗ്രത നഷ്ടമാകും വിധം ഉണ്ടായ വ്യക്തിപരമായ ആക്രമണങ്ങള്‍ മൂലം കമ്പനിയെ മുന്നോട്ടു നയിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ലെന്നും രാജിക്കത്തില്‍ സിക്ക വെളിപ്പെടുത്തി.
സിക്ക സി.ഇ.ഒ സ്ഥാനത്തിന് അര്‍ഹനല്ലെന്നും ചീഫ് ടെക്‌നിക്കല്‍ ഓഫീസര്‍ സ്ഥാനമാണ് നല്ലതെന്നുമുള്ള കമ്പനിയിലെ മൂന്ന് ഡയറക്ടര്‍മാരുടെ അഭിപ്രായം ഇന്‍ഫോസിസിന്റെ സ്ഥാപകന്‍ എന്‍. ആര്‍ നാരായണ മൂര്‍ത്തി കമ്പനിയുടെ ഉപദേശകര്‍ക്കുള്ള ഇ മെയില്‍ സന്ദേശത്തില്‍ പങ്കുവെച്ചിരുന്നു. ഇതേ തുടര്‍ന്നാണ് രാജിയെന്നാണ് സൂചന. സിക്കയുടെ രാജിയില്‍ ഖേദം പ്രകടിപ്പിച്ച ഇന്‍ഫോസിസ് ബോര്‍ഡ്, അദ്ദേഹത്തിന്റെ തീരുമാനത്തെ മാനിക്കുന്നുവെന്നും അറിയിച്ചു.

Post Your Comments Here ( Click here for malayalam )
Press Esc to close